---
title: "ഇ.സി.ആര്‍ ട്രസ്റ്റിന്റെ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാറും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും കണ്ണൂരില്‍ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115381/kannur"
published_at: "2023-05-17T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464b05e0c0fa_Picsart_23-05-17_16-15-03-981.jpg"
keywords: []
---

# ഇ.സി.ആര്‍ ട്രസ്റ്റിന്റെ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാറും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും കണ്ണൂരില്‍ 

> **Lead Summary:**  **കണ്ണൂര്‍**: ഇ.സി.ആര്‍ ട്രസ്റ്റ് +2 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാറും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും മെയ് 20 ന് കണ്ണൂര്‍ തോട്ടടയിലുള്ള ശ്രീ നാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കും. വിവിധ വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ദര്‍ പുതിയ കോഴ്‌സുകളെക്കുറിച്ചും ആധുനിക വിദ്യാഭ്യാസരംഗത്തെ നിലവിലുള്ള ട്രന്‍ഡുകളെ പറ്റിയും കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കും. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദനായ മധു ഭാസ്‌കര്‍ ചെയര്‍മാന്‍ ഇ.സി.ആര്‍ ഗ്രൂപ്പ് മറ്റു പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ദരും പങ്കെടുക്കുന്നു.

## Article Content

 **കണ്ണൂര്‍**: ഇ.സി.ആര്‍ ട്രസ്റ്റ് +2 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാറും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും മെയ് 20 ന് കണ്ണൂര്‍ തോട്ടടയിലുള്ള ശ്രീ നാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കും. വിവിധ വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ദര്‍ പുതിയ കോഴ്‌സുകളെക്കുറിച്ചും ആധുനിക വിദ്യാഭ്യാസരംഗത്തെ നിലവിലുള്ള ട്രന്‍ഡുകളെ പറ്റിയും കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കും. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദനായ മധു ഭാസ്‌കര്‍ ചെയര്‍മാന്‍ ഇ.സി.ആര്‍ ഗ്രൂപ്പ് മറ്റു പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ദരും പങ്കെടുക്കുന്നു.

ഓരോ വിദ്യാര്‍ത്ഥിയുടെയും അഭിരുചികളെക്കറിച്ചും ഭാവി കാഴ്ച്ചപ്പാടിനെക്കുറിച്ചും വ്യക്തി പരമായി മനസ്സിലാക്കി മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തിയാണ് കരിയര്‍ ഗൈഡന്‍സ് നല്‍കുന്നത്. ഇ.സി.ആര്‍ ട്രസ്റ്റ് വര്‍ഷങ്ങളായി നല്‍കി കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കുന്നതിനുവേണ്ടി സ്‌കോളര്‍ഷിപ്പ് പരീക്ഷയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നതാണ്. മികവുതെളിയിക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിന് 100% സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണെന്ന് മാനേജ്‌മെന്റ് ഡയറക്ടര്‍ അഡ്വഃ പ്രദീപ് നായര്‍ അറിയിച്ചു കരിയര്‍ ഗൈഡന്‍സിനും സ്‌കോളര്‍ഷിപ്പിനും മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് 9995938840 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യാവുന്നതുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115381/kannur)