---
title: "സി ഡബ്ല്യു സി തലശ്ശേരി വെയര്‍ ഹൗസ് 26ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും"
english_title: "The CWC Thalassery warehouse will be handed over on the 26th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11539/the-cwc-thalassery-warehouse-will-be-handed-over-on-the-26th"
published_at: "2021-11-19T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197082c22af6_images - 2021-11-19T074251.050.jpeg"
keywords: []
---

# സി ഡബ്ല്യു സി തലശ്ശേരി വെയര്‍ ഹൗസ് 26ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

> **Lead Summary:** **തലശ്ശേരി** : സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ (സി ഡബ്ല്യു സി) തലശ്ശേരി സെന്‍ട്രല്‍ വെയര്‍ ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. സി ഡബ്ല്യു സിയുടെ കേരളത്തിലെ 12-ാമത്തെ വെയര്‍ ഹൗസാണു തലശേരിയിലേത്.

## Article Content

**തലശ്ശേരി** : സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ (സി ഡബ്ല്യു സി) തലശ്ശേരി സെന്‍ട്രല്‍ വെയര്‍ ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. സി ഡബ്ല്യു സിയുടെ കേരളത്തിലെ 12-ാമത്തെ വെയര്‍ ഹൗസാണു തലശേരിയിലേത്.

തലശ്ശേരി കിന്‍ഫ്ര സ്മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ 3.71 ഏക്കറില്‍ 12.5 കോടി ചെലവില്‍ നിര്‍മിച്ച വെയര്‍ ഹൗസ് സമുച്ചയത്തിന് 12,520 മെട്രിക് ടണ്‍ സംഭരണ ശേഷിയുണ്ട്. മികച്ച നിലവാരത്തിലുള്ള റോഡുകള്‍, ആധുനിക അഗ്‌നിശമന സാമഗ്രികള്‍, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താവുന്ന കനോപ്പി റൂഫിങ്, 24 മണിക്കൂര്‍ സിസിടിവി സെക്യൂരിറ്റി സംവിധാനങ്ങള്‍ ഇതിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.

തലശ്ശേരി സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ 26നു വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ കെ മുരളീധരന്‍ എംപി അധ്യക്ഷത വഹിക്കും. എഎന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, സിഡബ്ല്യുസി എംഡി അരുണ്‍ കുമാര്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11539/the-cwc-thalassery-warehouse-will-be-handed-over-on-the-26th)