കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും, വനം വകുപ്പിന്റെയും നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു.

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും, വനം വകുപ്പിന്റെയും നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു.
Oct 4, 2021 07:39 PM | By Vinod

 കൊളക്കാട്: കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും, വനം വകുപ്പിന്റെയും നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു.


കൊളക്കാട് സാംസ്‌കാരിക നിലയത്തില്‍ ചേർന്ന യോഗം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ദിവസം കൊളക്കാട് കാട്ടുപന്നി കര്‍ഷകനെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് ജനജാഗ്രത സമിതി യോഗം ചേര്‍ന്നത്.


കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്ത് കാട്ടുപന്നി ശല്യം തടയുന്നതിനുള്ള നടപടികള്‍ വിശദീകരിച്ചു.

പഞ്ചായത്തംഗങ്ങളായ സുരവി റിജോ, ജിമ്മി അബ്രാഹം, കൊട്ടിയൂര്‍ വെസ്റ്റ്‌സെക്ഷന്‍ ഫോറസ്റ്റ്ര്‍ എ.കെ.സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വാച്ചര്‍മാർ പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. പന്നി ശല്യം നേരിടുന്ന കര്‍ഷകര്‍ റെയ്ഞ്ച് ഓഫിസര്‍ക്ക് അപേക്ഷ നല്‍കി. വനാതിര്‍ത്തിയില്‍ നിന്നും 

രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കര്‍ഷകരുടെ പറമ്പില്‍ ഇറങ്ങുന്ന പന്നികളെ ലൈസന്‍സുള്ള തോക്കുടമസ്ഥര്‍ ഡി.എഫ്.ഒ.ക്ക് അപേക്ഷ നല്‍കിയാല്‍ വെടിവെച്ച് കൊല്ലാനുളള അനുവാദം നല്‍കും.


 വനാതിര്‍ത്തിക്ക് രണ്ട് കിലോമീറ്റര്‍ പരിധിക്ക് പുറത്തുള്ള കൃഷിഭൂമിയില്‍ നാശമുണ്ടാക്കുന്ന പന്നികളെ കെണി വെച്ചും, കുഴിയില്‍ വീഴ്ത്തിയും പിടിക്കാനും അനുവാദമുണ്ടെന്നും ജാഗ്രതാ സമിതിയില്‍ അറിയിച്ചു. .

 

Kanichchar Grama Panchayat and

Next TV

Related Stories
Top Stories