---
title: "മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115405/kozhikodu"
published_at: "2023-05-17T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464d5a734a0a_IMG-20230517-WA0071.jpg"
keywords: []
---

# മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

> **Lead Summary:** **കോഴിക്കോട്**: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞു മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. 35 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്. പാല് നല്‍കുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാക്കുകയായിരുന്നു. ഉടനെ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

## Article Content

**കോഴിക്കോട്**: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞു മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. 35 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്. പാല് നല്‍കുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാക്കുകയായിരുന്നു. ഉടനെ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ഇതിനിടെയായിരുന്നു മരണം. വടകര പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. കഴിഞ്ഞ ദിവസം കൊല്ലത്തും മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചിരുന്നു. മൈലം പള്ളിക്കല്‍ ചരുവിളവീട്ടില്‍ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകള്‍ ഷൈലശ്രീയാണ് മരിച്ചത്. എട്ട് മാസമായിരുന്നു കുട്ടിയ്ക്ക് പ്രായം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115405/kozhikodu)