---
title: "ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയില്‍ കാര്‍ നിയന്ത്രണം വിട്ട്  അപകടം. "
english_title: "The body of Albert, who was killed in Sudan, will be brought to Kerala tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115416/the-body-of-albert-who-was-killed-in-sudan-will-be-brought-to-kerala-tomorrow"
published_at: "2023-05-17T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464e576e0484_IMG-20230517-WA0025.jpg"
keywords: []
---

# ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയില്‍ കാര്‍ നിയന്ത്രണം വിട്ട്  അപകടം. 

> **Lead Summary:** ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയില്‍ പടിയൂര്‍ കുയിലൂരിന് സമീപം മൈല്‍ക്കുന്നില്‍ കാര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് പതിച്ചു. പടിയൂര്‍ ഭാഗത്തു നിന്നും ഇരിക്കൂര്‍ ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കെ.എല്‍ 59 Z 1785 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയില്‍ പടിയൂര്‍ കുയിലൂരിന് സമീപം മൈല്‍ക്കുന്നില്‍ കാര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് പതിച്ചു. പടിയൂര്‍ ഭാഗത്തു നിന്നും ഇരിക്കൂര്‍ ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കെ.എല്‍ 59 Z 1785 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറിനുള്ളില്‍ അകപ്പെട്ട ഡ്രൈവര്‍ വിളിച്ചതനുസരിച്ച് ഇരിട്ടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലീഡിംഗ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മെഹറൂഫ് വാഴോത്തിന്റെ നേതൃത്വത്തില്‍ തോമസ് കെ.വി, അനീഷ് മാത്യു, അരുണ്‍ കുമാര്‍, വിജീഷ് സി.പി, മത്തായി ഇ.ജെ. എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇരിക്കൂര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115416/the-body-of-albert-who-was-killed-in-sudan-will-be-brought-to-kerala-tomorrow)