---
title: "സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു."
english_title: "Goats were distributed to the families as part of the Swayamsannadha project. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115431/goats-were-distributed-to-the-families-as-part-of-the-swayamsannadha-project"
published_at: "2023-05-17T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464f2ba2315b_adasfadfda.jpg"
keywords: []
---

# സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു.

> **Lead Summary:** **തലപ്പുഴ: **സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പേര്യ റേഞ്ചിലെ സി.ആര്‍.പി.കുന്ന് പ്രദേശത്ത് നിന്ന് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മറ്റ് സ്ഥലങ്ങളില്‍ മാറി താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്കാണ് 21 ആടുകളെ വിതരണം ചെയ്തത്.

## Article Content

**തലപ്പുഴ: **സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പേര്യ റേഞ്ചിലെ സി.ആര്‍.പി.കുന്ന് പ്രദേശത്ത് നിന്ന് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മറ്റ് സ്ഥലങ്ങളില്‍ മാറി താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്കാണ് 21 ആടുകളെ വിതരണം ചെയ്തത്.

സി.ആര്‍.പി കുന്നില്‍ ആര്‍.കെ.ഡി.പി പദ്ധതിയില്‍ 38 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 36 പേരും നഷ്ടപരിഹാരം സ്വീകരിച്ച് മാറി താമസിച്ചിട്ടുണ്ട്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ആട് വിതരണം ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പദ്ധതി വിശദീകരിച്ചു.  ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുമത അച്ചപ്പന്‍, ടി.കെ. അയ്യപ്പന്‍, ജോസ് പാറക്കല്‍, വെറ്ററനറി സര്‍ജന്‍ ഡോ. ഫൈസല്‍ യൂസഫ്, പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഹാഷിഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115431/goats-were-distributed-to-the-families-as-part-of-the-swayamsannadha-project)