---
title: "ചുരത്തിൽ മദ്യലഹരിയിൽ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ  പൊലീസ് പിടികൂടി. "
english_title: "The police arrested the driver who was driving a cargo truck under the influence of alcohol in the pass and hit two cars without stopping. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115438/the-police-arrested-the-driver-who-was-driving-a-cargo-truck-under-the-influence-of-alcohol-in-the-pass-and-hit-two-cars-without-stopping"
published_at: "2023-05-17T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464fb4b93c79_asdaf.jpg"
keywords: []
---

# ചുരത്തിൽ മദ്യലഹരിയിൽ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ  പൊലീസ് പിടികൂടി. 

> **Lead Summary:** **വൈത്തിരി:** താമരശ്ശേരി ചുരത്തിൽ മദ്യലഹരിയിൽ 12 ചക്രമുള്ള മൾട്ടി ആക്സിൽ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്. മദ്യപിച്ച സതീശൻ ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളിൽ ഉരസിയെങ്കിലും നിർത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയിൽ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.

## Article Content

**വൈത്തിരി:** താമരശ്ശേരി ചുരത്തിൽ മദ്യലഹരിയിൽ 12 ചക്രമുള്ള മൾട്ടി ആക്സിൽ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്. മദ്യപിച്ച സതീശൻ ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളിൽ ഉരസിയെങ്കിലും നിർത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയിൽ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115438/the-police-arrested-the-driver-who-was-driving-a-cargo-truck-under-the-influence-of-alcohol-in-the-pass-and-hit-two-cars-without-stopping)