---
title: "ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മെഡിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം."
english_title: "A huge fire broke out in the medical warehouse of the Medical Service Corporation in Uliakovil. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115449/a-huge-fire-broke-out-in-the-medical-warehouse-of-the-medical-service-corporation-in-uliakovil"
published_at: "2023-05-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465062384de1_sfsdfdsf.jpg"
keywords: []
---

# ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മെഡിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം.

> **Lead Summary:** കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മെഡിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരുന്ന് നിർമാണത്തിന് ആവശ്യമായ രാസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

## Article Content

കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മെഡിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരുന്ന് നിർമാണത്തിന് ആവശ്യമായ രാസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115449/a-huge-fire-broke-out-in-the-medical-warehouse-of-the-medical-service-corporation-in-uliakovil)