---
title: "കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ്  വീട് ഭാഗികമായി തകര്‍ന്നു."
english_title: "The house partially collapsed due to heavy rain and wind. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115458/the-house-partially-collapsed-due-to-heavy-rain-and-wind"
published_at: "2023-05-17T22:49:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64650c8f266dc_hgbjknklmkmkm.jpg"
keywords: []
---

# കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ്  വീട് ഭാഗികമായി തകര്‍ന്നു.

> **Lead Summary:** **കാക്കവയല്‍: **കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വയനാട് കാക്കവയലില്‍ വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. കാക്കവയല്‍ തെനേരി പുറായില്‍ കരീമിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. സംഭവ സമയം വീട്ടില്‍ 5 പേര്‍ ഉണ്ടായിരുന്നു. ഓട് തലയില്‍ വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. വീട്ടു ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

## Article Content

**കാക്കവയല്‍: **കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വയനാട് കാക്കവയലില്‍ വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. കാക്കവയല്‍ തെനേരി പുറായില്‍ കരീമിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. സംഭവ സമയം വീട്ടില്‍ 5 പേര്‍ ഉണ്ടായിരുന്നു. ഓട് തലയില്‍ വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. വീട്ടു ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115458/the-house-partially-collapsed-due-to-heavy-rain-and-wind)