---
title: "വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി കേരള ടീമുകളെ ദമ്പതികൾ നയിക്കും."
english_title: "The couple will lead the Kerala national panchagusti teams from Thursday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115470/the-couple-will-lead-the-kerala-national-panchagusti-teams-from-thursday"
published_at: "2023-05-17T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646518721161c_ubinkn.jpg"
keywords: []
---

# വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി കേരള ടീമുകളെ ദമ്പതികൾ നയിക്കും.

> **Lead Summary:** **തൃ​ശൂ​ർ: **ബം​ഗ​ളൂ​രു​വി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള പു​രു​ഷ, വ​നി​ത ടീ​മു​ക​ളെ തൃ​ശൂ​രി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ദ​മ്പ​തി​ക​ൾ ന​യി​ക്കും. പു​രു​ഷ വി​ഭാ​ഗം ടീ​മി​നെ എ.​യു. ഷാ​ജു​വും വ​നി​ത വി​ഭാ​ഗ​ത്തെ ഭാ​ര്യ ഷെ​റീ​ന ഷാ​ജു​വു​മാ​ണ്​ ന​യി​ക്കു​ന്ന​ത്. മ​റ്റൊ​രു അ​ന്ത​ർ​ദേ​ശീ​യ താ​രം പി.​എ. അ​ബ്​​ദു​ൽ അ​സീ​സാ​ണ്​ ടീം ​മാ​നേ​ജ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ​വ​രാ​ണ്​ ഷാ​ജു​വും ഷെ​റീ​ന​യും. അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സി.​എ​സ്. ബി​ജു, വി.​പി. മ​ധു, ജ​ഗ​തി, ​പ്രി​ൻ​സി ബി​ജു, ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സാ​ബു ഈ​പ്പ​ൻ, എ.​എ​സ്. മു​ഹ​മ്മ​ദ്​ ഫാ​യി​സ്, എ.​എ​ച്ച്. ആ​ദി​ൽ ഉ​മ്മ​ൻ, റോ​യി പ​ട​വ​ൻ, എ.​ടി. ഹ​ണി, ഫി​സ, ഫി​ദ, ഷം​സു​ദ്ദീ​ൻ, അ​ക്​​ബ​ർ, സി​ദ്ദീ​ഖ്​ എ​ന്നി​വ​രു​ൾ​പ്പെ​ടെ 45 അം​ഗ ടീ​മാ​ണ്​ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്.

## Article Content

**തൃ​ശൂ​ർ: **ബം​ഗ​ളൂ​രു​വി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള പു​രു​ഷ, വ​നി​ത ടീ​മു​ക​ളെ തൃ​ശൂ​രി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ദ​മ്പ​തി​ക​ൾ ന​യി​ക്കും. പു​രു​ഷ വി​ഭാ​ഗം ടീ​മി​നെ എ.​യു. ഷാ​ജു​വും വ​നി​ത വി​ഭാ​ഗ​ത്തെ ഭാ​ര്യ ഷെ​റീ​ന ഷാ​ജു​വു​മാ​ണ്​ ന​യി​ക്കു​ന്ന​ത്. മ​റ്റൊ​രു അ​ന്ത​ർ​ദേ​ശീ​യ താ​രം പി.​എ. അ​ബ്​​ദു​ൽ അ​സീ​സാ​ണ്​ ടീം ​മാ​നേ​ജ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ​വ​രാ​ണ്​ ഷാ​ജു​വും ഷെ​റീ​ന​യും. അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സി.​എ​സ്. ബി​ജു, വി.​പി. മ​ധു, ജ​ഗ​തി, ​പ്രി​ൻ​സി ബി​ജു, ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സാ​ബു ഈ​പ്പ​ൻ, എ.​എ​സ്. മു​ഹ​മ്മ​ദ്​ ഫാ​യി​സ്, എ.​എ​ച്ച്. ആ​ദി​ൽ ഉ​മ്മ​ൻ, റോ​യി പ​ട​വ​ൻ, എ.​ടി. ഹ​ണി, ഫി​സ, ഫി​ദ, ഷം​സു​ദ്ദീ​ൻ, അ​ക്​​ബ​ർ, സി​ദ്ദീ​ഖ്​ എ​ന്നി​വ​രു​ൾ​പ്പെ​ടെ 45 അം​ഗ ടീ​മാ​ണ്​ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115470/the-couple-will-lead-the-kerala-national-panchagusti-teams-from-thursday)