---
title: "20ാം വാര്‍ഷിക നിറവില്‍ അക്ഷയ"
english_title: "Akshay 20th anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11551/akshay-20th-anniversary"
published_at: "2021-11-19T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619717d142cee_images - 2021-11-19T084912.897.jpeg"
keywords: []
---

# 20ാം വാര്‍ഷിക നിറവില്‍ അക്ഷയ

> **Lead Summary:** **കണ്ണൂർ : **വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനും വിവര സാങ്കേതിക രംഗത്തെ അസമത്വം ഇല്ലാതാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച അക്ഷയ പദ്ധതി നവംബര്‍ 18ന് 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.

## Article Content

**കണ്ണൂർ : **വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനും വിവര സാങ്കേതിക രംഗത്തെ അസമത്വം ഇല്ലാതാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച അക്ഷയ പദ്ധതി നവംബര്‍ 18ന് 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.

വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അക്ഷയ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. അക്ഷയ ചീഫ് കോ ഓഡിനേറ്റര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സര്‍ക്കാറിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം പുതിയ മേഖലകളിലേക്ക് അക്ഷയയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും അക്ഷയ കേന്ദ്രങ്ങളുടെ സ്വീകാര്യത പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കെ വി ദീപാങ്കുരന്‍, വി ബിജുമോന്‍ എന്നിവര്‍ സംരംഭകര്‍ക്ക് ആധാര്‍ ബയോമെട്രിക്് അധിഷ്ഠിത പരിശീലനം നല്‍കി. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, ആര്‍ ഹിരേഷ് എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11551/akshay-20th-anniversary)