---
title: "ഉദ്യോഗസ്ഥരുടെ അനാസ്ഥ, തെറ്റായ വിവരം നല്‍കിയതിന് 3000 രൂപ പിഴ വിധിച്ച് വിവരാവകാശ കമ്മീഷന്‍"
english_title: "RTI Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115557/rti-commission"
published_at: "2023-05-18T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465d4eb50c89_state-information-commission.jpg"
keywords: []
---

# ഉദ്യോഗസ്ഥരുടെ അനാസ്ഥ, തെറ്റായ വിവരം നല്‍കിയതിന് 3000 രൂപ പിഴ വിധിച്ച് വിവരാവകാശ കമ്മീഷന്‍

> **Lead Summary:** ഉദ്യോഗസ്ഥരുടെ അനാസ്ഥ, തെറ്റായ വിവരം നല്‍കിയതിന് 3000 രൂപ പിഴ വിധിച്ച് വിവരാവകാശ കമ്മീഷന്‍. 7 വര്‍ഷത്തോളം നീണ്ട ശ്രമഫലമായാണ് ശുഹൈബ് വളക്കൈയുടെ പരാതിയിന്‍മേല്‍ നടപടികള്‍ ആരംഭിച്ചത്.

## Article Content

ഉദ്യോഗസ്ഥരുടെ അനാസ്ഥ, തെറ്റായ വിവരം നല്‍കിയതിന് 3000 രൂപ പിഴ വിധിച്ച് വിവരാവകാശ കമ്മീഷന്‍. 7 വര്‍ഷത്തോളം നീണ്ട ശ്രമഫലമായാണ് ശുഹൈബ് വളക്കൈയുടെ പരാതിയിന്‍മേല്‍ നടപടികള്‍ ആരംഭിച്ചത്.

കൊയ്യം ചെക്കിക്കടവ് പാലത്തിന്റെ സമീപ റോഡിനു വേണ്ടി വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ശുഹൈബ് വളക്കൈ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായി വിവരം നല്‍കിയ , പയ്യന്നൂര്‍ പി ഡബ്ല്യൂ ഡി ഓഫീസില്‍ ഇക്കാലയളവില്‍ ഉണ്ടായിരുന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷന്‍ 3000 രൂപ പിഴ ശിക്ഷ വിധിച്ചു.

നിയമ വിരുദ്ധമായി ഭൂമി ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ ശുഹൈബ് വളക്കൈ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115557/rti-commission)