---
title: "രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു"
english_title: "Agricultural laws were withdrawn in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11558/agricultural-laws-were-withdrawn-in-the-country"
published_at: "2021-11-19T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619720f7de150_images - 2021-11-19T092837.309.jpeg"
keywords: []
---

# രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

> **Lead Summary:** **ന്യൂഡൽഹി : **രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു.

## Article Content

**ന്യൂഡൽഹി : **രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു.

ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം.

'രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് അറിയിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 2020 സെപ്തംബറിലാണ് രാജ്യത്ത് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11558/agricultural-laws-were-withdrawn-in-the-country)