---
title: "ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും"
english_title: "Chennai metro tickets are now available through WhatsApp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115592/chennai-metro-tickets-are-now-available-through-whatsapp"
published_at: "2023-05-18T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465f334f3fd3_IMG-20230518-WA0025.jpg"
keywords: []
---

# ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും

> **Lead Summary:**  ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്ത് നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ് വഴി ടിക്കറ്റെടുക്കാൻ സാധിക്കും. ഈ നമ്പറിലേക്ക് മെസേജ് ചെയ്താൽ ചാറ്റ് ബോട്ട് ആക്ടീവാകുകയും യാത്ര ചെയ്യേണ്ട സ്ഥലവും ടിക്കറ്റിൻ്റെ എണ്ണവുമൊക്കെ ചോദിക്കുകയും ചെയ്യും. പേയ്‌മെൻ്റ് ചെയ്തുകഴിഞ്ഞാൽ വാട്സപ്പിലൂടെത്തന്നെ ടിക്കറ്റ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാം. ഒരു ദിവസം ശരാശരി 2.5 ലക്ഷം ആളുകളാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്യുന്നത്.

## Article Content

 ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്ത് നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ് വഴി ടിക്കറ്റെടുക്കാൻ സാധിക്കും. ഈ നമ്പറിലേക്ക് മെസേജ് ചെയ്താൽ ചാറ്റ് ബോട്ട് ആക്ടീവാകുകയും യാത്ര ചെയ്യേണ്ട സ്ഥലവും ടിക്കറ്റിൻ്റെ എണ്ണവുമൊക്കെ ചോദിക്കുകയും ചെയ്യും. പേയ്‌മെൻ്റ് ചെയ്തുകഴിഞ്ഞാൽ വാട്സപ്പിലൂടെത്തന്നെ ടിക്കറ്റ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാം. ഒരു ദിവസം ശരാശരി 2.5 ലക്ഷം ആളുകളാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115592/chennai-metro-tickets-are-now-available-through-whatsapp)