---
title: "രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാത്ത കാർ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്"
english_title: "Motor vehicle department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115599/motor-vehicle-department"
published_at: "2023-05-18T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465f9da44899_Screenshot_2023-05-18-15-39-38-52_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാത്ത കാർ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

> **Lead Summary:** **കോഴിക്കോട്**: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാര്‍ഗതടസം സൃഷ്ടിച്ച് കാർ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ മാർഗതടസം ഉണ്ടാക്കിയത്.

## Article Content

**കോഴിക്കോട്**: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാര്‍ഗതടസം സൃഷ്ടിച്ച് കാർ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ മാർഗതടസം ഉണ്ടാക്കിയത്.

രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരന്തരം ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽനിന്ന് മാറ്റിയില്ല. കാർ തുടർച്ചയായി ബ്രേക്കിട്ടതായി ആംബുലന്‍സിലുണ്ടായിരുന്നവര്‍‌ പറഞ്ഞു. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്.

നിരന്തരം മാർഗതടസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചർച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115599/motor-vehicle-department)