---
title: "തിരുനെല്ലിയിൽ ഗോത്ര വർഗ്ഗ യുവതി പീഡനത്തിരയായ സംഭവം, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ച് യുവതിക്ക് നീതി ഉറപ്പാക്കുക: മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115613/mananthavadi"
published_at: "2023-05-18T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646604cd14979_IMG-20230518-WA0144.jpg"
keywords: []
---

# തിരുനെല്ലിയിൽ ഗോത്ര വർഗ്ഗ യുവതി പീഡനത്തിരയായ സംഭവം, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ച് യുവതിക്ക് നീതി ഉറപ്പാക്കുക: മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** തിരുനെല്ലിയിൽ ഗോത്ര വർഗ്ഗ യുവതി പീഡനത്തിരയായ സംഭവത്തിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ച് യുവതിക്ക് നീതി ഉറപ്പാക്കണമെന്നും ,അടിയന്തിര സഹായം നൽകണമെന്നും ആദിവാസി കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.യുവതി പീഡനത്തിനരയായ സംഭവത്തിൽ ഉന്നതതല രാഷ്ട്രിയ ഇടപ്പെടലുകൾ ഉണ്ടായിട്ടുണ്ട്.

## Article Content

തിരുനെല്ലിയിൽ ഗോത്ര വർഗ്ഗ യുവതി പീഡനത്തിരയായ സംഭവത്തിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ച് യുവതിക്ക് നീതി ഉറപ്പാക്കണമെന്നും ,അടിയന്തിര സഹായം നൽകണമെന്നും ആദിവാസി കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.യുവതി പീഡനത്തിനരയായ സംഭവത്തിൽ ഉന്നതതല രാഷ്ട്രിയ ഇടപ്പെടലുകൾ ഉണ്ടായിട്ടുണ്ട്.

പോലീസിൻ്റെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എസ് സി, എസ് ടി കമ്മീഷനോ, വനിത കമ്മിഷനോ, പട്ടിക വർഗ്ഗ വകുപ്പോ സംഭവത്തിൽ ഇടപ്പെടാത്തതിലും ദുരൂഹതകളുണ്ട്, യുവതിക്ക് അടിയന്തിര സഹായം ലഭ്യമാക്കുകയും ,നീതീ ഉറപ്പാക്കുകയും വേണം , അട്രോസിറ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം,

അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ ഐ സി സി അംഗം പി കെ ജയലക്ഷ്മി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് ടി കെ ഗോപി, ദേശീയ കോർഡിനേറ്റർ ഇ എ ശങ്കരൻ, വി എസ് ശശികുമാർ, മീനാക്ഷി ബാബു, ദിനേശ് കോട്ടിയൂർ, മീനാക്ഷി ശശി എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115613/mananthavadi)