---
title: "ഇരിട്ടി കിളിയന്തറയില്‍ കിണറിലകപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115615/iritty"
published_at: "2023-05-18T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646606c0c6b8e_Screenshot_2023-05-18-16-33-33-01_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിട്ടി കിളിയന്തറയില്‍ കിണറിലകപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** **ഇരിട്ടി**: കിളിയന്തറയില്‍ കിണറിലകപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കിണര്‍ വൃത്തിയാക്കാനായി ഇറങ്ങിയ ജോസ് ഇമ്മാനുവേലിനെയാണ് രക്ഷപ്പെടുത്തിയത്. ആഴമുള്ള കിണറില്‍ നിന്നും പുറത്തുകടക്കാന്‍ ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

## Article Content

**ഇരിട്ടി**: കിളിയന്തറയില്‍ കിണറിലകപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കിണര്‍ വൃത്തിയാക്കാനായി ഇറങ്ങിയ ജോസ് ഇമ്മാനുവേലിനെയാണ് രക്ഷപ്പെടുത്തിയത്. ആഴമുള്ള കിണറില്‍ നിന്നും പുറത്തുകടക്കാന്‍ ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

ഇരിട്ടി അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.മോഹനന്റെ നേതൃത്തിലുള്ള സേനാംഗങ്ങള്‍ റോപ്പ് റെസ്‌ക്യൂവിന്റെ സഹായത്തോടെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115615/iritty)