---
title: "അപകടകരമായ ഡ്രൈവിങ്ങ് തടയുന്നതിന് തളിപ്പറമ്പ് പൊലിസ് കർശന പരിശോധന തുടങ്ങി"
english_title: "Thaliparam police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115622/thaliparam-police"
published_at: "2023-05-18T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64660b0add370_IMG-20230518-WA0021.jpg"
keywords: []
---

# അപകടകരമായ ഡ്രൈവിങ്ങ് തടയുന്നതിന് തളിപ്പറമ്പ് പൊലിസ് കർശന പരിശോധന തുടങ്ങി

> **Lead Summary:** അപകടകരമായ ഡ്രൈവിങ്ങ് തടയുന്നതിന് തളിപ്പറമ്പ് പൊലിസ് കർശന പരിശോധന തുടങ്ങി. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന. പൊലിസ് നടപടി തുടരുമ്പോഴും അനധികൃത പാർക്കിങ് ഒരു മാറ്റവുമില്ലാതെ തുടരുകയാണ് തളിപ്പറമ്പ് നഗരത്തിൽ.

## Article Content

അപകടകരമായ ഡ്രൈവിങ്ങ് തടയുന്നതിന് തളിപ്പറമ്പ് പൊലിസ് കർശന പരിശോധന തുടങ്ങി. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന. പൊലിസ് നടപടി തുടരുമ്പോഴും അനധികൃത പാർക്കിങ് ഒരു മാറ്റവുമില്ലാതെ തുടരുകയാണ് തളിപ്പറമ്പ് നഗരത്തിൽ.

ഇതോടൊപ്പം അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും നിരന്തരം അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് തളിപ്പറമ്പ് പൊലിസ് പരിധിയിൽ പരിശോധന കർശനമാക്കിയത്. ഇൻസ്പെക്ടർ എ.വി ദിനേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2 കാറുകളും 2 ലോറികളും പിടികൂടി പിഴയീടാക്കി, അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനുള്ള വകുപ്പാണ് പിടികൂടുന്ന വാഹനങ്ങൾക്ക് ചുമത്തുന്നത്.അയ്യായിരം രൂപ പിഴയീടാക്കാവുന്ന കുറ്റമാണിത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115622/thaliparam-police)