---
title: "കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ചവർക്ക് ബി ജെ പി മുക്ത ദക്ഷിണേന്ത്യ കാണേണ്ട സ്ഥിതി: കെ സുധാകരൻ എം പി"
english_title: "Those who wanted a Congress-free India should see a BJP-free South India: K Sudhakaran MP "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115640/those-who-wanted-a-congress-free-india-should-see-a-bjp-free-south-india-k-sudhakaran-mp"
published_at: "2023-05-18T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64663172e7cd3_k_sudhakaran_mp.jpg"
keywords: []
---

# കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ചവർക്ക് ബി ജെ പി മുക്ത ദക്ഷിണേന്ത്യ കാണേണ്ട സ്ഥിതി: കെ സുധാകരൻ എം പി

> **Lead Summary:** ** കണ്ണൂർ :**കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ചവർക്ക് ബി ജെ പി മുക്ത ദക്ഷിണേന്ത്യ കാണേണ്ട സ്ഥിതിയാണുണ്ടായതെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി പറഞ്ഞു .മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നിയമിതയായ ശ്രീമതി.ശ്രീജ മഠത്തിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** കണ്ണൂർ :**കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ചവർക്ക് ബി ജെ പി മുക്ത ദക്ഷിണേന്ത്യ കാണേണ്ട സ്ഥിതിയാണുണ്ടായതെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി പറഞ്ഞു .മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നിയമിതയായ ശ്രീമതി.ശ്രീജ മഠത്തിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷയായി ശ്രീജ മഠത്തിൽ ചുമതലയേറ്റു. നിയുക്ത സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രാമാനന്ദ് അധ്യക്ഷയായി. ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ,പ്രൊഫ. എ ഡി മുസ്തഫ, വി എ നാരായണൻ, മേയർ ടി ഒ മോഹനൻ , പി ടി മാത്യു,സജീവ് മാറോളി,ചന്ദ്രൻ തില്ലങ്കേരി , വി വി പുരുഷോത്തമൻ,അമൃതാ രാമകൃഷ്ണൻ, ,സുമ ബാലകൃഷ്ണൻ, ഡോ. കെ വി ഫിലോമിന ടീച്ചർ, ,ഇ പി ശ്യാമള, അത്തായി പദ്മിനി, നസീമ ഖാദർ, എം ഉഷ, ടി സി പ്രിയ, എം സി ശ്രീജ, തങ്കമ്മ വേലായുധൻ, പി കെ സരസ്വതി തുടങ്ങിയവർ സംബന്ധിച്ചു.ജില്ലാ സെക്രട്ടറിമാരായ ഉഷ അരവിന്ദ് സ്വാഗതവും ചഞ്ചലാക്ഷി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115640/those-who-wanted-a-congress-free-india-should-see-a-bjp-free-south-india-k-sudhakaran-mp)