---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും വാട്ടർപ്യൂരിഫയർ സ്ഥാപിക്കും : എം വിജിൻ എം.എൽ.എ."
english_title: "Water purifier will be installed on all floors of Kannur Govt.Medical College Hospital: M Vigin MLA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115643/water-purifier-will-be-installed-on-all-floors-of-kannur-govtmedical-college-hospital-m-vigin-mla"
published_at: "2023-05-18T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64663589d568b_ulikal_c_sd.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും വാട്ടർപ്യൂരിഫയർ സ്ഥാപിക്കും : എം വിജിൻ എം.എൽ.എ.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി വാട്ടർപ്യൂരിഫയർ സ്ഥാപിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു. ക്ലീൻ കേരള നേതൃത്വത്തിൽ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പടെ ക്യാമ്പസിൽ വലിച്ചെറിയാതിരിക്കാൻ ഓരോരുത്തരും ഇടപെടണം.

## Article Content

**കണ്ണൂർ: **കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി വാട്ടർപ്യൂരിഫയർ സ്ഥാപിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു. ക്ലീൻ കേരള നേതൃത്വത്തിൽ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പടെ ക്യാമ്പസിൽ വലിച്ചെറിയാതിരിക്കാൻ ഓരോരുത്തരും ഇടപെടണം.

ബോട്ടിൽ ബൂത്തുകൾ ക്യാമ്പസ്സിനുള്ളിലെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്. ഇത് ഉപയോഗപ്പെടുത്തണം. താമസസ്ഥലത്തെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള ജൈവമാലിന്യം, അവരവരുടെ ഉത്തരവാദിത്തമായിക്കണ്ട് നിലവിലുള്ള പദ്ധതി ഉപയോഗപ്പെടുത്തി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കണമെന്നും വലിച്ചെറിയൽ വിമുക്ത ക്യാമ്പസ്സായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസ്സിനെ മാറ്റണമെന്നും എം വിജിൻ എം.എൽ.എ പറഞ്ഞു.

മെഡിക്കൽ കോളേജിൽ നാല് ബോട്ടിൽ ബൂത്തുകൾ അനുവദിക്കുമെന്ന്, ചടങ്ങിൽ മുഖ്യാതിഥിയായ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അറിയിച്ചു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ് അധ്യക്ഷനായിരുന്നു. ജില്ലാ ശുചിത്വമിഷൻ ഡയരക്ടർ കെ.എം സുനിൽ കുമാർ, ക്ലീൻ കേരള ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, മുഹമ്മദ് ഹർഷാദ്, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് തുടങ്ങിയവർ സംസാരിച്ചു.

ഇ-വേസ്റ്റുകൾ, കാർഡ്‌ബോർഡുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുട ങ്ങിയ പാഴ്‌വസ്തുക്കളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് സൂക്ഷിക്കുന്ന തിനുള്ള കേന്ദ്രമാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടം. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ക്ലീൻ കേരളാ മിഷൻ നേതൃത്വത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രൂപപ്പെടുത്തിയതാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115643/water-purifier-will-be-installed-on-all-floors-of-kannur-govtmedical-college-hospital-m-vigin-mla)