---
title: "മാനന്തവാടി നഗരസഭയില്‍ രൂപീകരിച്ച സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി."
english_title: "The training programs as a part of the sports academy formed in the Mananthavadi municipality has started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115681/the-training-programs-as-a-part-of-the-sports-academy-formed-in-the-mananthavadi-municipality-has-started"
published_at: "2023-05-18T22:45:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64665d1f32cbd_xfxvxcv.jpg"
keywords: []
---

# മാനന്തവാടി നഗരസഭയില്‍ രൂപീകരിച്ച സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി നഗരസഭയില്‍ രൂപീകരിച്ച സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. 8 വയസ്സ് മുതല്‍ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് വിവിധ ഗെയിംസ് ഇനങ്ങളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നത്. ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൂട്ടക്കടവില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി നിര്‍വ്വഹിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി ജോര്‍ജ് അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍ പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ വി യു ജോയ്, അഡ്വ. സിന്തു സെബാസ്റ്റ്യന്‍, പി വി എസ് മൂസ, പരിശീലകരായ ജോണി, ദേവസ്യ, പി കെ വെങ്കിട സുബ്രഹ്‌മണ്യന്‍, ദേശീയ വനിത ക്രിക്കറ്റര്‍ സജന സജീവന്‍, മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു, കുഴി നിലം റോസ് പാര്‍ക്കിന് സമീപം വോളിബോള്‍ പരിശീലനവും, മുട്ടങ്കരയിന്‍ ഷട്ടില്‍ പരിശീലനവുമാണ് നല്‍കുന്നത്.

## Article Content

**മാനന്തവാടി: **മാനന്തവാടി നഗരസഭയില്‍ രൂപീകരിച്ച സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. 8 വയസ്സ് മുതല്‍ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് വിവിധ ഗെയിംസ് ഇനങ്ങളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നത്. ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൂട്ടക്കടവില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി നിര്‍വ്വഹിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി ജോര്‍ജ് അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍ പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ വി യു ജോയ്, അഡ്വ. സിന്തു സെബാസ്റ്റ്യന്‍, പി വി എസ് മൂസ, പരിശീലകരായ ജോണി, ദേവസ്യ, പി കെ വെങ്കിട സുബ്രഹ്‌മണ്യന്‍, ദേശീയ വനിത ക്രിക്കറ്റര്‍ സജന സജീവന്‍, മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു, കുഴി നിലം റോസ് പാര്‍ക്കിന് സമീപം വോളിബോള്‍ പരിശീലനവും, മുട്ടങ്കരയിന്‍ ഷട്ടില്‍ പരിശീലനവുമാണ് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115681/the-training-programs-as-a-part-of-the-sports-academy-formed-in-the-mananthavadi-municipality-has-started)