---
title: "ബെവ്‌കോ ജീവനക്കാര്‍ക്ക് യൂണിഫോം"
english_title: "Uniform for Bevco employees "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11570/uniform-for-bevco-employees"
published_at: "2021-11-19T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619733e7133f8_images.jpeg"
keywords: []
---

# ബെവ്‌കോ ജീവനക്കാര്‍ക്ക് യൂണിഫോം

> **Lead Summary:** ബെവ്‌കോ ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. ഇക്കാര്യത്തില്‍ ജീവനക്കാരുടെ അഭിപ്രായം തേടാനാണ് നിര്‍ദേശം.അതേസമയം, യൂണിഫോമിനെതിരെ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തി.

## Article Content

ബെവ്‌കോ ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. ഇക്കാര്യത്തില്‍ ജീവനക്കാരുടെ അഭിപ്രായം തേടാനാണ് നിര്‍ദേശം.അതേസമയം, യൂണിഫോമിനെതിരെ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തി.

വേഷവിധാനത്തില്‍ ജീവനക്കാര്‍ ഒരുപോലെ ആക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം. പുരുഷന്മാര്‍ക്ക് ടീഷര്‍ട്ടും വനിതകള്‍ക്ക് ഏപ്രണുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാരുടെ അഭിപ്രായം തേടാന്‍ ബെവ്‌കോ കമ്പനി സെക്രട്ടറി വെയര്‍ഹൗസ് മാനേജറോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍ മദ്യവില്‍പനകേന്ദ്രങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള ഈ തീരുമാനത്തിനെതിരെ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തി. യൂണിഫോം പരിഷ്‌കാരം നടപ്പാക്കാനാണ് ഉദ്ദേശമെങ്കില്‍ ആദ്യം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ധരിച്ച്‌ മാതൃക കാണിക്കണം എന്ന് എംഡിക്ക് അയച്ച കത്തില്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11570/uniform-for-bevco-employees)