---
title: "ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തലശ്ശേരി ജനറൽ ആസ്പത്രിയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു"
english_title: "Hajj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115727/hajj"
published_at: "2023-05-19T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467005664f06_IMG-20230519-WA0013.jpg"
keywords: []
---

# ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തലശ്ശേരി ജനറൽ ആസ്പത്രിയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തലശ്ശേരി** : സംസ്ഥാന ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്ത തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തലശ്ശേരി ജനറൽ ആസ്പത്രിയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ ടി.സി. അബ്ദുൽ ഖിലാബ്, ടി.കെ. സാഹിറ, നഗരസഭാ കൗൺസിലർമാരായ സി.ഒ.ടി. ഷബീർ, ടി.വി. റാഷിദ എന്നിവർ പങ്കെടുത്തു.

## Article Content

**തലശ്ശേരി** : സംസ്ഥാന ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്ത തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തലശ്ശേരി ജനറൽ ആസ്പത്രിയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ ടി.സി. അബ്ദുൽ ഖിലാബ്, ടി.കെ. സാഹിറ, നഗരസഭാ കൗൺസിലർമാരായ സി.ഒ.ടി. ഷബീർ, ടി.വി. റാഷിദ എന്നിവർ പങ്കെടുത്തു.

ആർ.എം.ഒ. ഡോ. വി.എസ്. ജിതിന്റെ നേതൃത്വത്തിൽ ഡോ. സുജിത്ത്, ഡോ. അപർണ, ഡോ. മായ, ഡോ. ദൃശ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 426 പേർക്ക് വാക്സിനേഷൻ നൽകി. തലശ്ശേരി സി.എച്ച്. സെന്റർ, ഐ.ആർ.പി.സി., എസ്.വൈ.എസ്. സാന്ത്വനം, കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ വനിതാകൂട്ടായ്മ എന്നിവയുടെ വൊളന്റിയർമാർ ക്യാമ്പിൽ പങ്കെടുത്തവർക്ക് സഹായികളായി. പി. ജയരാജൻ, കാരായി രാജൻ, കാത്താണ്ടി റസാഖ്, പൊട്ടൻകണ്ടി അബ്ദുള്ള, കാട്ടൂർ മഹമൂദ്, റഹ്ദാദ് മൂഴിക്കര എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115727/hajj)