---
title: "സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം; ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിലെ കോക്കാട്ട്‌ അപകടം പതിവായി"
english_title: "Need to install speed breaker "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115728/need-to-install-speed-breaker"
published_at: "2023-05-19T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646700c9c2eaa_IMG-20230519-WA0098.jpg"
keywords: []
---

# സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം; ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിലെ കോക്കാട്ട്‌ അപകടം പതിവായി

> **Lead Summary:** ഉളിക്കൽ : ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിലെ കോക്കാട്ട്‌ അപകടം പതിവായി. കിഫ്ബി പദ്ധതിയിൽ നിർമിച്ച ഉളിക്കൽ-കണിയാർവയൽ റോഡ് തുറന്നതോടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. തേർമല ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ മലയോര ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേഗത കുറയ്ക്കുന്നതിന് ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.

## Article Content

ഉളിക്കൽ : ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിലെ കോക്കാട്ട്‌ അപകടം പതിവായി. കിഫ്ബി പദ്ധതിയിൽ നിർമിച്ച ഉളിക്കൽ-കണിയാർവയൽ റോഡ് തുറന്നതോടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. തേർമല ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ മലയോര ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേഗത കുറയ്ക്കുന്നതിന് ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.

ഇതുകാരണം നേരിട്ട് ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഒട്ടേറെ വാഹനങ്ങൾ അപകടം വരുത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബ്രേക്കറും അധികൃതർ സ്ഥാപിക്കണമെന്ന് കോക്കാട്-കണിയാർവയൽ റോഡ് വികസനസമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115728/need-to-install-speed-breaker)