---
title: "വെള്ളോറ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ ഉപകേന്ദ്രമായി ഉയർത്തി."
english_title: "Mathamangalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115730/mathamangalam"
published_at: "2023-05-19T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64670452b70cd_IMG-20230519-WA0015.jpg"
keywords: []
---

# വെള്ളോറ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ ഉപകേന്ദ്രമായി ഉയർത്തി.

> **Lead Summary:**  **മാതമംഗലം** : കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഉപകേന്ദ്രങ്ങളിലൊന്നായ എരമം- കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ ഉപകേന്ദ്രമായി ഉയർത്തി. ജനകീയ ആരോഗ്യ ഉപകേന്ദ്രമായി ഉയർത്തപ്പെട്ടതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

## Article Content

 **മാതമംഗലം** : കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഉപകേന്ദ്രങ്ങളിലൊന്നായ എരമം- കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ ഉപകേന്ദ്രമായി ഉയർത്തി. ജനകീയ ആരോഗ്യ ഉപകേന്ദ്രമായി ഉയർത്തപ്പെട്ടതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. വെള്ളോറ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എ. ലേഖ, ഷൈനി ബിജേഷ്, സജിതകുമാരി, ടി.കെ. രാജൻ, എം.കെ. കരുണാകരൻ, എം. രാധാകൃഷ്ണൻ, എ.കെ. വേണുഗോപാലൻ, കെ.സി. രാജൻ, അജിത്ത്‌കുമാർ അനിക്കം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115730/mathamangalam)