---
title: " കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇന്ന് പൂ​ര്‍​ത്തി​യാ​കും. "
english_title: "The census of elephants will be completed today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115732/the-census-of-elephants-will-be-completed-today"
published_at: "2023-05-19T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646704d56d7f6_IMG-20230519-WA0096.jpg"
keywords: []
---

#  കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇന്ന് പൂ​ര്‍​ത്തി​യാ​കും. 

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇന്ന് പൂ​ര്‍​ത്തി​യാ​കും. മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന ക​ണ​ക്കെ​ടു​പ്പാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. കേ​ര​ളം, ആ​ന്ധ്രാ, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഗോ​വ എ​ന്നീ സം​സ്ഥാ​ന വ​നം വ​കു​പ്പു​ക​ള്‍ ഒ​രു​മി​ച്ചാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ ആ​ന​ക​ളു​ടെ സെ​ന്‍​സ​സ് ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ 2018 ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ സെ​ന്‍​സ​സ് ന​ട​ത്തി​യ​ത്. 930 ആ​ന​ക​ളെ​യാ​ണ് അ​ന്ന​ത്തെ ക​ണ​ക്കെ​ടു​പ്പി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇന്ന് പൂ​ര്‍​ത്തി​യാ​കും. മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന ക​ണ​ക്കെ​ടു​പ്പാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. കേ​ര​ളം, ആ​ന്ധ്രാ, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഗോ​വ എ​ന്നീ സം​സ്ഥാ​ന വ​നം വ​കു​പ്പു​ക​ള്‍ ഒ​രു​മി​ച്ചാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ ആ​ന​ക​ളു​ടെ സെ​ന്‍​സ​സ് ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ 2018 ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ സെ​ന്‍​സ​സ് ന​ട​ത്തി​യ​ത്. 930 ആ​ന​ക​ളെ​യാ​ണ് അ​ന്ന​ത്തെ ക​ണ​ക്കെ​ടു​പ്പി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​വു​മാ​യി ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വ​ന​ഭൂ​മി​ക​ളു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രേ സ​മ​യ​ത്ത് ക​ണ​ക്കെ​ടു​പ്പ് ന​ട​ന്നാ​ല്‍ മാ​ത്ര​മേ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​കൂവെന്ന് വ​നം മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. വ​ന്യ​ജീ​വി​ക​ളു​ടെ വം​ശ​വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടോ, അ​ങ്ങ​നെ​യെ​ങ്കി​ല്‍ അ​ത് കൃ​ത്യ​മാ​യി പ​ഠി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115732/the-census-of-elephants-will-be-completed-today)