---
title: "കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ ഹാജരാക്കണം "
english_title: "Vehicles of all educational institutions in Kannur district should be presented "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115734/vehicles-of-all-educational-institutions-in-kannur-district-should-be-presented"
published_at: "2023-05-19T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467059d358b8_IMG-20230519-WA0091.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ ഹാജരാക്കണം 

> **Lead Summary:** കണ്ണൂർ : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപായി അറ്റകുറ്റപ്പണി തീർത്ത് അതത് രജിസ്റ്ററിങ് അതോറിറ്റി മുൻപാകെ ഹാജരാക്കണമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

## Article Content

കണ്ണൂർ : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപായി അറ്റകുറ്റപ്പണി തീർത്ത് അതത് രജിസ്റ്ററിങ് അതോറിറ്റി മുൻപാകെ ഹാജരാക്കണമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

സ്കൂൾ വാഹന ഡ്രൈവർമാർ സർക്കാർ നിർദേശപ്രകാരമുള്ള പരിശീലനപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. നിർദേശങ്ങൾ പാലിക്കാതെ സ്കൂൾ വാഹനങ്ങൾ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115734/vehicles-of-all-educational-institutions-in-kannur-district-should-be-presented)