---
title: "സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടത്തി"
english_title: "Kannur District Convention was held by the School Cooks Union "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115735/kannur-district-convention-was-held-by-the-school-cooks-union"
published_at: "2023-05-19T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64670692c7121_IMG-20230519-WA0092.jpg"
keywords: []
---

# സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടത്തി

> **Lead Summary:**  കണ്ണൂർ : സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കൺവെൻഷൻ നടത്തി. കണ്ണൂർ എ.കെ.ജി. ഹാളിൽ പരിപാടി സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. പ്രകാശിനി അധ്യക്ഷയായി.

## Article Content

 കണ്ണൂർ : സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കൺവെൻഷൻ നടത്തി. കണ്ണൂർ എ.കെ.ജി. ഹാളിൽ പരിപാടി സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. പ്രകാശിനി അധ്യക്ഷയായി.

സ്കൂൾ പാചകത്തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ക്ഷേമനിധി, പെൻഷൻ തുടങ്ങിയവ നൽകുക, പാചകത്തൊഴിലാളികളുടെ വേതനത്തിൽ കേന്ദ്ര വിഹിതം വർധിപ്പിക്കുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ക്രമത്തിൽ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി കെ. ലീല, സംസ്ഥാന സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ ജോ. സെക്രട്ടറി സി. രവീന്ദ്രൻ, വേണുഗോപാൽ, ഒ. ബിന്ദു, സി.പി. ശോഭന തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115735/kannur-district-convention-was-held-by-the-school-cooks-union)