---
title: "ക്യാമ്പസ് പ്രണയവും വിരഹവുമിഴച്ചേർന്നൊരു 'ഹൃദയം' "
english_title: "Hridayam teaser "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11574/hridayam-teaser"
published_at: "2021-11-19T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197393ae18f6_images (1).jpeg"
keywords: []
---

# ക്യാമ്പസ് പ്രണയവും വിരഹവുമിഴച്ചേർന്നൊരു 'ഹൃദയം' 

> **Lead Summary:** പ്രണവ് മോഹന്‍ലാലിനേയും, ദര്‍ശന രാജേന്ദ്രനേയും, കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസര്‍ എത്തി.

## Article Content

പ്രണവ് മോഹന്‍ലാലിനേയും, ദര്‍ശന രാജേന്ദ്രനേയും, കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസര്‍ എത്തി.

ക്യാമ്പസ് പ്രണയവും വിരഹവുമൊക്കെ ചേര്‍ന്ന് നൊസ്റ്റാള്‍ജിയ ഒരുക്കുന്ന രീതിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. ടീസറെത്തി ഇതിനോടകം തന്നെ വ്യൂവേഴ്‌സിന്റെ എണ്ണം 2മില്യൺ കടന്നിരിക്കുകയാണ്.

നേരത്തെ റിലീസ് ചെയ്ത 'ദര്‍ശനാ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം.

15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് 'ഹൃദയം'. ചിത്രം 2022 ജനുവരി 21ന് തിയറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11574/hridayam-teaser)