---
title: "കനത്ത കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം"
english_title: "Eruvessery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115741/eruvessery"
published_at: "2023-05-19T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64670c5baf40a_IMG-20230519-WA0021.jpg"
keywords: []
---

# കനത്ത കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം

> **Lead Summary:** **ഏരുവേശ്ശി**: കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണ് വീടിന്റെ ഷെഡ് തകർന്ന് വയോധികയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഏരുവേശി പഞ്ചായത്തിൽ വ്യാഴാഴ്ച 4 മണിയോടെ വീശിയടിച്ച കാറ്റിലാണ് മരം പൊട്ടി വീണ് പൂപ്പറമ്പിലെ പരേതനായ കേളന്റെ ഭാര്യ മല്ലിശേരി ആർച്ചക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ നാട്ടുകാർ ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**ഏരുവേശ്ശി**: കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണ് വീടിന്റെ ഷെഡ് തകർന്ന് വയോധികയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഏരുവേശി പഞ്ചായത്തിൽ വ്യാഴാഴ്ച 4 മണിയോടെ വീശിയടിച്ച കാറ്റിലാണ് മരം പൊട്ടി വീണ് പൂപ്പറമ്പിലെ പരേതനായ കേളന്റെ ഭാര്യ മല്ലിശേരി ആർച്ചക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ നാട്ടുകാർ ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഏരുവേശ്ശി പാടിക്കുറ്റി ക്ഷേത്രത്തിന് മുന്നിലെ റിട്ട. അധ്യാപകൻ മുകുന്ദൻ മാഷിൻറെ വീടിനു മുകളിൽ ടെറസിലുള്ള ഷെഡിൽ അടയ്ക്ക പൊളിക്കുകയായിരുന്നു ആർച്ച. കനത്ത കാറ്റിൽ മരം പൊട്ടി തെങ്ങിൽ വീണു. തെങ്ങ് മുറിഞ്ഞ് ഷെഡിൽ വീണാണ് ആർച്ചക്ക് ഗുരുതര പരിക്കേറ്റത്. കനത്ത കാറ്റിലും മഴയിലും ചെമ്പേരി, കുടിയാൻമല, ഏരുവേശി , പൂപ്പറമ്പ്, മുയിപ്ര ഭാഗങ്ങളിൽ വ്യാപകനാശം സംഭവിച്ചു. ചെമ്പേരിയിൽ കടകൾക്ക് മുകളിലുണ്ടായിരുന്ന പരസ്യബോർഡുകൾ കാറ്റിൽ താഴെ വീണു. വിവരമറിഞ്ഞ് കുടിയാൻമല പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115741/eruvessery)