---
title: "കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷേക്കേറ്റ് മരിച്ചസംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ"
english_title: "One more person has been arrested in the incident of death due to shaking in the farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115743/one-more-person-has-been-arrested-in-the-incident-of-death-due-to-shaking-in-the-farm"
published_at: "2023-05-19T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64670dba48de5_Picsart_23-05-19_11-18-10-014.jpg"
keywords: []
---

# കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷേക്കേറ്റ് മരിച്ചസംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ

> **Lead Summary:** പയ്യംമ്പള്ളി കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷേക്കേറ്റ് മരിച്ചസംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പയ്യംമ്പള്ളി കുറുക്കൻ മൂല, മഞ്ഞൂരാൻ വീട് , ജിജോ എന്ന കുഞ്ഞാവയെയാണ് അറസറ്റ്‌ ചെയ്തത്. ലോക്കൽ പോലീസ് ആണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്.

## Article Content

പയ്യംമ്പള്ളി കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷേക്കേറ്റ് മരിച്ചസംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പയ്യംമ്പള്ളി കുറുക്കൻ മൂല, മഞ്ഞൂരാൻ വീട് , ജിജോ എന്ന കുഞ്ഞാവയെയാണ് അറസറ്റ്‌ ചെയ്തത്. ലോക്കൽ പോലീസ് ആണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്.

കൃഷിയിടത്തിൽ ഷോക്ക് വെച്ചിരുന്ന സ്ഥലമുടമയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസന്വേഷണത്തിൽ തൃപ്തിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസ് വയനാട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വോഷണത്തിൽ മരണപ്പെട്ട യുവതിക്ക് പ്രതി നൽകിയ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ കേസിന്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ കാസർഗോഡ് ഡി സി ആർ ബി ഡിവൈഎസ്പി അബ്ദുൾ റഹിം CA അറസ്റ്റ് ചെയ്തത്.

കേസിന്റെ അന്വേഷണ സംഘത്തിൽ പത്മകുമാർ, സി പി ഒ മാരായ ജിൻസ് കെ.ജെ, വിപിൻ വി, അജ്ഞന കെ എസ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115743/one-more-person-has-been-arrested-in-the-incident-of-death-due-to-shaking-in-the-farm)