---
title: "കരുതൽ മേഖലയാക്കാൻ നിർദേശം നൽകിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115745/kelakam"
published_at: "2023-05-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646710dd8a276_IMG-20230519-WA0020.jpg"
keywords: []
---

# കരുതൽ മേഖലയാക്കാൻ നിർദേശം നൽകിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 

> **Lead Summary:** **കേളകം** : ആറളം വന്യജീവിസങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ വളയഞ്ചാൽ മുതൽ കരിയംകാപ്പ്‌ വരെ 50 മീറ്റർ കരുതൽ മേഖലയാക്കാൻ നിർദേശം നൽകിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**കേളകം** : ആറളം വന്യജീവിസങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ വളയഞ്ചാൽ മുതൽ കരിയംകാപ്പ്‌ വരെ 50 മീറ്റർ കരുതൽ മേഖലയാക്കാൻ നിർദേശം നൽകിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ജനപ്രതിനിധികളുടെ യോഗതീരുമാനത്തിന് വിരുദ്ധമായാണിത്. രാഷ്ട്രീയപാർട്ടികളും കർഷകസംഘടനകളും ജനപ്രതിനിധികളും വനംവകുപ്പിന്റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തി. സ്വതന്ത്ര കർഷകസംഘടനയായ കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്‌സ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് കുടുംബയോഗങ്ങൾ വിളിച്ചുചേർത്ത് ആളുകളെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. സണ്ണി ജോസഫ് എം.എൽ.എ. വൈൽഡ് ലൈഫ് വാർഡനുമായി ബന്ധപ്പെടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകി. കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി 19-ന് ഇതുസംബന്ധിച്ച് ജനകീയ ചർച്ച സംഘടിപ്പിക്കും. സിപിഎമ്മും എൽ.ഡി.എഫും ജനപ്രതിനിധികളുടെ യോഗതീരുമാനത്തിന് വിരുദ്ധമായി നടപടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115745/kelakam)