---
title: "എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99 .70 %വിജയം"
english_title: "SSLC Result Declared"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115804/sslc-result-declared"
published_at: "2023-05-19T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64674c591fb7f_karnataka-sslc-result-2023-168352046316x9.jpeg"
keywords: []
---

# എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99 .70 %വിജയം

> **Lead Summary:**  **തിരുവനന്തപുരം**: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 24241 അധികമാണിത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല .

## Article Content

 **തിരുവനന്തപുരം**: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 24241 അധികമാണിത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല .

നൂറ് ശതമാനം വിജയശതമാനം നേടിയ രണ്ട് ജില്ലകൾ – പാലാ, മൂവാറ്റുപുഴ 2960 സെന്ററുകളിലായി 419128 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. മുഴുവൻവിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം- 951 കഴിഞ്ഞ വർഷങ്ങളിലെ വിജയശതമാന കണക്ക് 2022 – 99.26 2021 – 99.47 2020 – 98.82 രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്.

ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115804/sslc-result-declared)