---
title: "ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത യജ്ഞത്തിന് വയനാട്ടിലും തുടക്കമായി"
english_title: "E-Mutam digital literacy campaign has also started in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115806/e-mutam-digital-literacy-campaign-has-also-started-in-wayanad"
published_at: "2023-05-19T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64674e91383fd_IMG-20230519-WA0107.jpg"
keywords: []
---

# ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത യജ്ഞത്തിന് വയനാട്ടിലും തുടക്കമായി

> **Lead Summary:** ഇ- മുറ്റം സർവ്വേ വളണ്ടിയർമാർക്കുള്ള ഒന്നാം ഘട്ട പരിശീലനം കൽപ്പറ്റയിൽ നടന്നു. കേരള സർക്കാരിന്റെ100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന ഇ- മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സർവ്വേ വളണ്ടിയർമാർക്കാണ് കൽപ്പറ്റ മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ച് പരിശീലനം നൽകിയത് .

## Article Content

ഇ- മുറ്റം സർവ്വേ വളണ്ടിയർമാർക്കുള്ള ഒന്നാം ഘട്ട പരിശീലനം കൽപ്പറ്റയിൽ നടന്നു. കേരള സർക്കാരിന്റെ100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന ഇ- മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സർവ്വേ വളണ്ടിയർമാർക്കാണ് കൽപ്പറ്റ മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ച് പരിശീലനം നൽകിയത് .

കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. രണ്ടാം ഘട്ട പരിശീലനം 23 ന് നടക്കും. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേയാണ് നടത്തുന്നത് സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക കമ്പ്യൂട്ടർ ഇന്റർനെറ്റ് സ്മാർട്ട്ഫോൺ മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവർ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ .

പഠിതാക്കൾക്ക് കുറഞ്ഞത് 12 മണിക്കൂർ ക്ലാസുകൾ നൽകും . ആർ.പി. മാരുടെ പരിശീലനം ഉടനെ നടക്കും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് ആർ.പി. പരിശീലനം നടക്കുക. സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇൻറർനെറ്റ് സാധ്യതകൾ മനസ്സിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. കൽപ്പറ്റ മുനിസിപ്പാലിറ്റി കോൺഫറൻസ് നടക്കുന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർ പേഴ്സൺ അജിത അധ്യക്ഷയായിരുന്നു.സി കെ ശിവരാമൻ, അഡ്വ. മുസ്തഫ, ജെയ്ന ജോയി, സരോജിനി, മുഹമ്മദലി സി, സ്വയ നാസർ , മനോജ് കെ എം, അംജദ് ബിൻ അലി തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർ , എഡി എസ്, സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115806/e-mutam-digital-literacy-campaign-has-also-started-in-wayanad)