---
title: "കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115815/kottiyoor"
published_at: "2023-05-19T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64675aa15c36a_Picsart_23-05-19_16-45-48-113.jpg"
keywords: []
---

# കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ**: ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. എംഎൽഎ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ഹാൾ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ**: ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. എംഎൽഎ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ഹാൾ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ നിർവഹിച്ചു.

ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സുധാകരൻ,കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്ഥലം സംഭാവന ചെയ്ത ജോണി പന്തപ്ലാക്കലിനെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115815/kottiyoor)