---
title: "കശുമാവ് കർഷക സെമിനാർ 25ന് ഇരിട്ടിയിൽ."
english_title: "Cashew farmers seminar on 25th in Irtti. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115845/cashew-farmers-seminar-on-25th-in-irtti"
published_at: "2023-05-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467895ea3f26_ghjbknlm.jpg"
keywords: []
---

# കശുമാവ് കർഷക സെമിനാർ 25ന് ഇരിട്ടിയിൽ.

> **Lead Summary:** നാടൻ കശുമാവ് ഇനങ്ങൾ നശിച്ചു പോകാതെ നല്ല ഉൽപാദന ക്ഷമതയും വലിയ കശുവണ്ടിയും ഉള്ള നല്ല നാടൻ കശുമാവുകൾ നമ്മുടെ നാട്ടിൽ പല കർഷകരുടെയും പുരയിടങ്ങളിൽ കാണുന്നതായി കാഷ്യൂ സെല്ലിന്റെ പഠനത്തിൽ നിന്നും മനസ്സിലായി ഇത്തരം നാടൻ ഇനങ്ങൾ നശിച്ചു പോകാതെ അതിന്റെ വംശ ഗുണം നിലനിർത്തുന്നതിനും അത്തരം ഇനങ്ങളെ കണ്ടെത്തി അതിന്റെ വംശം നിലനിർത്തി കൊണ്ടുവരുന്നതിനും കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കർഷകർ ഇരിട്ടിയിൽ വച്ച് ആലോചന യോഗം ചേർന്നു.

## Article Content

നാടൻ കശുമാവ് ഇനങ്ങൾ നശിച്ചു പോകാതെ നല്ല ഉൽപാദന ക്ഷമതയും വലിയ കശുവണ്ടിയും ഉള്ള നല്ല നാടൻ കശുമാവുകൾ നമ്മുടെ നാട്ടിൽ പല കർഷകരുടെയും പുരയിടങ്ങളിൽ കാണുന്നതായി കാഷ്യൂ സെല്ലിന്റെ പഠനത്തിൽ നിന്നും മനസ്സിലായി ഇത്തരം നാടൻ ഇനങ്ങൾ നശിച്ചു പോകാതെ അതിന്റെ വംശ ഗുണം നിലനിർത്തുന്നതിനും അത്തരം ഇനങ്ങളെ കണ്ടെത്തി അതിന്റെ വംശം നിലനിർത്തി കൊണ്ടുവരുന്നതിനും കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കർഷകർ ഇരിട്ടിയിൽ വച്ച് ആലോചന യോഗം ചേർന്നു.

ആ യോഗത്തിൽ പീലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മീരാ മഞ്ജുഷ കാര്യങ്ങളെപ്പറ്റി വിശദീകരിച്ചു അതിൻറെ അടിസ്ഥാനത്തിൽ മെയ് 25ന് വ്യാഴാഴ്ച 10 മണിക്ക് സെൻറ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് കശുമാവ് കർഷകരുടെ സെമിനാറും കർഷക സംവാദവും നടക്കും സെമിനാർ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും കാഷ്യൂ സെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല അധ്യക്ഷത വഹിക്കും ഡോക്ടർ മീരാ മഞ്ജുഷ ക്ലാസ് നയിക്കുന്നതാണ് കർഷക സംവാദം വിദഗ്ധരായ ശാസ്ത്രജ്ഞൻ നയിക്കുന്നതാണ് നാടൻ കശുമാവുള്ള കർഷകർ അതിൻറെ കശുവണ്ടി സാമ്പിൾ ആയി അന്നേദിവസം സെമിനാറിൽ വരുമ്പോൾ കൊണ്ടുവരേണ്ടതാണ്എന്ന് സംഘാടക സമിതി ചെയർമാൻ തോമസ് വർഗീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115845/cashew-farmers-seminar-on-25th-in-irtti)