---
title: "കെ എസ് ആർ ടി സി ബസ്സുകൾ മാക്കൂട്ടത്ത് തടഞ്ഞു; ദുരിതത്തിലായി കേരളത്തിൽ നിന്നുള്ള യാത്രക്കാർ "
english_title: "Ksrtc Blocked makoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11587/ksrtc-blocked-makoottam"
published_at: "2021-11-19T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61973e6b4e966_IMG-20211119-WA0035.jpg"
keywords: []
---

# കെ എസ് ആർ ടി സി ബസ്സുകൾ മാക്കൂട്ടത്ത് തടഞ്ഞു; ദുരിതത്തിലായി കേരളത്തിൽ നിന്നുള്ള യാത്രക്കാർ 

> **Lead Summary:** ഇരിട്ടി: കേരള-കർണാടക അതിർത്തിയായ ഇരിട്ടി മാക്കൂട്ടത്ത് വീണ്ടും ബസ്സുകൾ കർണാടക അധികൃതർ തടഞ്ഞു . തലശ്ശേരി-കണ്ണൂർ ഡിപ്പോകളിൽ നിന്ന് കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ്സുകളാണ് മാക്കൂട്ടത്ത് തടഞ്ഞത്. കർണ്ണാടക ആർ ടി പി സി ആർ പരിശോധന കേന്ദ്രത്തിലാണ് ബസുകൾ തടഞ്ഞത്. മൂന്ന് ബസ്സുകൾ ഇത്തരത്തിൽ രാവിലെ അധികൃതർ തടഞ്ഞു വെച്ചു. വെള്ളിയാഴ്ച രാവിലെ 8 മണിയോട് കൂടിയാണ് സംഭവം.ബംഗളൂരുവിൽ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കെത്തേണ്ട നിരവധി യാത്രക്കാർ ഇതോടെ ദുരിതത്തിലായി. 

## Article Content

ഇരിട്ടി: കേരള-കർണാടക അതിർത്തിയായ ഇരിട്ടി മാക്കൂട്ടത്ത് വീണ്ടും ബസ്സുകൾ കർണാടക അധികൃതർ തടഞ്ഞു . തലശ്ശേരി-കണ്ണൂർ ഡിപ്പോകളിൽ നിന്ന് കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ്സുകളാണ് മാക്കൂട്ടത്ത് തടഞ്ഞത്. കർണ്ണാടക ആർ ടി പി സി ആർ പരിശോധന കേന്ദ്രത്തിലാണ് ബസുകൾ തടഞ്ഞത്. മൂന്ന് ബസ്സുകൾ ഇത്തരത്തിൽ രാവിലെ അധികൃതർ തടഞ്ഞു വെച്ചു. വെള്ളിയാഴ്ച രാവിലെ 8 മണിയോട് കൂടിയാണ് സംഭവം.ബംഗളൂരുവിൽ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കെത്തേണ്ട നിരവധി യാത്രക്കാർ ഇതോടെ ദുരിതത്തിലായി. 

കൊവിഡ് പശ്ചാത്തലത്തിൽ കർണാടകത്തിലെ കുടക് ജില്ല മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 24 വരെ നീട്ടിയിരുന്നു . നവംബർ15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാകുവെന്ന് നേരത്തെ കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപ്പായില്ല. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് കർണാടകത്തിലേക്ക് ഇതുവഴി കടത്തിവിടുന്നത്.

കേരളത്തിൽ നിന്ന് വിരാജ്പേട്ട, മടിക്കേരി, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് ആളുകൾക്കും കർണാടകത്തിലെ വിരാജ്പേട്ട, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള താമസക്കാർക്കും നിയന്ത്രണം കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11587/ksrtc-blocked-makoottam)