---
title: "സി.പി.എം. ഓഫീസ് അക്രമം; ഒരാൾ അറസ്റ്റിൽ"
english_title: "C.P.M. office violence; One person was arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115904/cpm-office-violence-one-person-was-arrested"
published_at: "2023-05-20T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64683d4f5ef99_IMG-20230520-WA0005.jpg"
keywords: []
---

# സി.പി.എം. ഓഫീസ് അക്രമം; ഒരാൾ അറസ്റ്റിൽ

> **Lead Summary:**  തലശ്ശേരി : സി.പി.എം. സൈദാർപള്ളി ബ്രാഞ്ച് ഓഫീസ് ടി.സി. ഉമ്മർ സ്മാരക മന്ദിരത്തിന് നേരേ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചാലിൽ ബൈത്തുൽ ഉമൈബാനിൽ നസീലിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

 തലശ്ശേരി : സി.പി.എം. സൈദാർപള്ളി ബ്രാഞ്ച് ഓഫീസ് ടി.സി. ഉമ്മർ സ്മാരക മന്ദിരത്തിന് നേരേ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചാലിൽ ബൈത്തുൽ ഉമൈബാനിൽ നസീലിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. കെട്ടിടത്തിന്റെ മുൻവശത്തെ ഗ്രിൽസ് തകർത്ത് അകത്ത് കയറി ഫർണിച്ചർ, ട്യൂബ്‌ലൈറ്റ്, അകത്തെ വാതിൽ, കാരംസ് ബോർഡ് എന്നിവ തകർത്തു. സംഭവശേഷം യുവാവ് തന്നെ തലശ്ശേരി മാർക്കറ്റിലുള്ള ഒരു കടയിലെത്തി ഓഫീസ് അക്രമിച്ച കാര്യം പറഞ്ഞു. ഇതേ തുടർന്ന് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

അക്രമത്തിൽ 35,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ ടി.സി. അബ്ദുൾ കിലാബ് തലശ്ശേരി പോലീസിൽ പരാതി നൽകി. സി.പി.എം. നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, സി.കെ. രമേശൻ,എം.സി. പവിത്രൻ, കാരായി ചന്ദ്രശേഖരൻ, വാഴ യിൽശശി എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115904/cpm-office-violence-one-person-was-arrested)