---
title: "എറമുള്ളാൻ സ്മാരക വോളി ടൂർണമെന്റ്‌ തുടങ്ങി. "
english_title: "Eramullan Memorial Volley Tournament started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115906/eramullan-memorial-volley-tournament-started"
published_at: "2023-05-20T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64683f56b348c_IMG-20230520-WA0007.jpg"
keywords: []
---

# എറമുള്ളാൻ സ്മാരക വോളി ടൂർണമെന്റ്‌ തുടങ്ങി. 

> **Lead Summary:** പയ്യന്നൂർ : കണ്ടോത്ത് വോളി ഫ്രൻഡ്‌സ് സംഘടിപ്പിക്കുന്ന എറമുള്ളാൻ സ്മാരക വോളി ടൂർണമെന്റ്‌ തുടങ്ങി. നഗരസഭാ ചെയർമാൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. പി. സന്തോഷ് അധ്യക്ഷനായി.

## Article Content

പയ്യന്നൂർ : കണ്ടോത്ത് വോളി ഫ്രൻഡ്‌സ് സംഘടിപ്പിക്കുന്ന എറമുള്ളാൻ സ്മാരക വോളി ടൂർണമെന്റ്‌ തുടങ്ങി. നഗരസഭാ ചെയർമാൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. പി. സന്തോഷ് അധ്യക്ഷനായി.

യുവജന കമ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സരിൻ ശശി, വാർഡ് കൗൺസിലർ കെ. ചന്ദ്രിക, എം. ബാലകൃഷ്ണൻ, വോളി താരം സച്ചിൻ പാലക്കീൽ, വി.ഇ. രാഗേഷ്, സംഘാടക സമിതി ജനറൽ കൺവീനർ കെ. പവിത്രൻ, കൺവീനർ ടി.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ആദ്യ മത്സരങ്ങളിൽ ടാസ്‌ക് മക്രേരി, ഭഗത് സിങ് അന്നൂർ എന്നീ ടീമുകൾ വിജയിച്ചു. 20-ന് സെമി മത്സരങ്ങളും 21-ന് ഫൈനൽ മത്സരവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115906/eramullan-memorial-volley-tournament-started)