---
title: "സൗജന്യ കുടിവെള്ള പദ്ധതി ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു "
english_title: "Ibrahim Munderi inaugurated the free drinking water scheme "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115908/ibrahim-munderi-inaugurated-the-free-drinking-water-scheme"
published_at: "2023-05-20T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646840d30666a_IMG-20230520-WA0009.jpg"
keywords: []
---

# സൗജന്യ കുടിവെള്ള പദ്ധതി ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** പേരാവൂർ : മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി , ജി .സി .സി- കെ. എം .സി .സി പേരാവൂർ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സ്ഥാപിച്ച സൗജന്യ കുടിവെള്ള പദ്ധതി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.വാട്ടർ കൂളറിന്റെ ഉദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. മജീദ് നിർവഹിച്ചു. ജി.സി.സി- കെ.എം.സി.സി.നിയോജക മണ്ഡലം ചെയർമാൻ മൊയ്തീൻ അബ്ബാസ് മുഖ്യാതിഥിയായി. ലീഗ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

പേരാവൂർ : മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി , ജി .സി .സി- കെ. എം .സി .സി പേരാവൂർ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സ്ഥാപിച്ച സൗജന്യ കുടിവെള്ള പദ്ധതി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.വാട്ടർ കൂളറിന്റെ ഉദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. മജീദ് നിർവഹിച്ചു. ജി.സി.സി- കെ.എം.സി.സി.നിയോജക മണ്ഡലം ചെയർമാൻ മൊയ്തീൻ അബ്ബാസ് മുഖ്യാതിഥിയായി. ലീഗ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു.

ബി.കെ.സക്കരിയ,നസീർ നല്ലൂർ, സുരേഷ് ചാലാറത്ത്, ഒമ്പാൻ ഹംസ, പൂക്കോത്ത് അബൂബക്കർ , പി .വി .ഇബ്രാഹിം,അരിപ്പയിൽ മുഹമ്മദ് ഹാജി, സി.പി.ഷഫീഖ്, റജീന സിറാജ്,വി.എം. രഞ്ജുഷ , മുഹമ്മദ് കാവുംപടി, സലാം പാണമ്പ്രോൻ, റഷീദ് പാറയിൽ, തറാൽ ഹംസ, ഷംസീർ ചെവിടിക്കുന്ന്, പി.പി.ഫനാസ്, സാനിദ് കാക്കയങ്ങാട്, അരിപ്പയിൽ മജീദ്, നസീർ കളത്തിൽ, മൊയ്തീൻ ചാത്തോത്ത്, വി.പി.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115908/ibrahim-munderi-inaugurated-the-free-drinking-water-scheme)