---
title: "കണ്ണൂർ താളികാവിലെ  വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ."
english_title: "Suspect arrested for theft at business establishment in Talikav, Kannur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115912/suspect-arrested-for-theft-at-business-establishment-in-talikav-kannur"
published_at: "2023-05-20T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468430dda7bd_IMG-20230520-WA0014.jpg"
keywords: []
---

# കണ്ണൂർ താളികാവിലെ  വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.

> **Lead Summary:** കണ്ണൂർ താളികാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സ്ഥാപനത്തിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന ഉടമസ്ഥന്റെ 17000 രൂപ അടങ്ങിയ പേഴ്സും സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ എന്നീ ബാങ്കുകളുടെ ATM കാർഡുകൾ എന്നിവയാണ് മോഷണം പോയത്.

## Article Content

കണ്ണൂർ താളികാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സ്ഥാപനത്തിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന ഉടമസ്ഥന്റെ 17000 രൂപ അടങ്ങിയ പേഴ്സും സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ എന്നീ ബാങ്കുകളുടെ ATM കാർഡുകൾ എന്നിവയാണ് മോഷണം പോയത്.

സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ ബാങ്ക് എന്നിവയുടെ ATM കാർഡ് ഉപയോഗിച്ച് ഇയാൾ പലതവണകളായി 29000 രൂപയോളം പിൻവലിക്കുകയും ചെയ്തിരുന്നു. തിരുവല്ല ഉമയാട്ടുകര സ്വദേശി കിരൺ ഷാജി ,വയസ്സ് 22,വളയം കണ്ടത്തിൽ ഹൗസ്, എന്നയാളെയാണ് തിരുവല്ലയിൽ വച്ച് പിടിക്കൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115912/suspect-arrested-for-theft-at-business-establishment-in-talikav-kannur)