---
title: "എസ്.വൈ.എസ് 'ഒത്തിരിപ്പ്' ജില്ലാ ഉദ്ഘാടനം നടത്തി"
english_title: "SYS 'Othirip' district inauguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115916/sys-othirip-district-inauguration"
published_at: "2023-05-20T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646845b4d0c46_IMG-20230520-WA0010.jpg"
keywords: []
---

# എസ്.വൈ.എസ് 'ഒത്തിരിപ്പ്' ജില്ലാ ഉദ്ഘാടനം നടത്തി

> **Lead Summary:**  കല്‍പ്പറ്റ: യുവ ജനങ്ങളുടെ നാട്ടു വര്‍ത്തമാനം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ്. സംസ്ഥാന സാരഥികളുടെ ഗ്രാമ സഞ്ചാരത്തിന്റെ തുടര്‍ച്ചയായി യൂണിറ്റുകളില്‍ പ്രഖ്യാപിച്ച ഒത്തിരിപ്പ് പ്രവര്‍ത്തക സംഗമങ്ങളുടെ വയനാട് ജില്ലാ ഉദ്ഘാടനം പടിഞ്ഞാറത്തറ സര്‍ക്കിളിലെ പന്തിപ്പൊയില്‍ യൂണിറ്റില്‍ നടന്നു. എസ്.വൈ.എസ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലതീഫ് സി.ടി ഉദ്ഘാടനം നിര്‍വ്വഹിച്ച സംഗമത്തില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി നസീര്‍ കോട്ടത്തറ ക്ലാസിന് നേതൃത്വം നല്‍കി.

## Article Content

 കല്‍പ്പറ്റ: യുവ ജനങ്ങളുടെ നാട്ടു വര്‍ത്തമാനം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ്. സംസ്ഥാന സാരഥികളുടെ ഗ്രാമ സഞ്ചാരത്തിന്റെ തുടര്‍ച്ചയായി യൂണിറ്റുകളില്‍ പ്രഖ്യാപിച്ച ഒത്തിരിപ്പ് പ്രവര്‍ത്തക സംഗമങ്ങളുടെ വയനാട് ജില്ലാ ഉദ്ഘാടനം പടിഞ്ഞാറത്തറ സര്‍ക്കിളിലെ പന്തിപ്പൊയില്‍ യൂണിറ്റില്‍ നടന്നു. എസ്.വൈ.എസ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലതീഫ് സി.ടി ഉദ്ഘാടനം നിര്‍വ്വഹിച്ച സംഗമത്തില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി നസീര്‍ കോട്ടത്തറ ക്ലാസിന് നേതൃത്വം നല്‍കി.

എസ്.വൈ.എസ് പ്രവര്‍ത്തകരെ സംസ്‌കാരിക, സാമൂഹിക, ആത്മീയ, ദഅവാ മേഖലകളില്‍ പരിശീലനം ലഭിച്ചവരാക്കുക എന്ന ലക്ഷ്യത്തിലാണ് ഒത്തിരിപ്പ് സംഘടിപ്പിക്കപ്പെടുന്നത്. യുണിറ്റുകളില്‍ മെമ്പര്‍ഷിപ്പെടുത്ത മുഴുവന്‍ എസ്.വൈ.എസ് പ്രവര്‍ത്തരും ഒത്തിരിപ്പ് സംഗമത്തില്‍ പങ്കാളികളാകും. മെയ് 20- ജൂണ്‍ 5 കാലയളവില്‍ ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ഒത്തിരിപ്പ് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഉദ്ഘാടനം സംഘടിപ്പിച്ചത്.സംഘടന അടുത്ത മൂന്നു മാസം ഊന്നല്‍ നല്‍കുന്ന പ്രധാന കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ ഓര്‍ഗനൈസിംഗ് പ്രസിഡണ്ട് സുബൈര്‍ അഹ്‌സനി സംസാരിച്ചു. യൂണിറ്റ് പരിധിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചവരെ സദസ്സില്‍ അനുമോദിച്ചു.

ജില്ലാ പ്രസിഡണ്ട് ബശീര്‍ സഅദി നെടുങ്കരണ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. ജില്ലാ ഭാരവാഹികളായ ഡോ.മുഹമ്മദ് ഇര്‍ഷാദ് ,അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി ,ഫള്‌ലുല്‍ ആബിദ് , സോണ്‍ പ്രസിഡണ്ട് മുഹ്യുദ്ധീന്‍ സഅദി, ഫിനാന്‍സ് സെക്രട്ടറി റഫീഖ് കുപ്പാടിത്തറ, എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡണ്ട് ഫാഇസ് നഈമി, പി.സി അലി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡണ്ട് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സെക്രട്ടറി സ്വാഗതവും നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115916/sys-othirip-district-inauguration)