---
title: "മാനേജിംഗ് ഡയറക്ടർ ചുമതല വഹിച്ചിരുന്ന ടി ആർ മേഘശ്രീയ്ക്ക് സ്ഥലംമാറ്റം: നാഥനില്ലാതെ ആറളം ഫാം"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115936/aralam-farm"
published_at: "2023-05-20T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646863a52c962_aralam_wildlife_sanctuary20161219101850_140_2.jpg"
keywords: []
---

# മാനേജിംഗ് ഡയറക്ടർ ചുമതല വഹിച്ചിരുന്ന ടി ആർ മേഘശ്രീയ്ക്ക് സ്ഥലംമാറ്റം: നാഥനില്ലാതെ ആറളം ഫാം

> **Lead Summary:** **ഇരിട്ടി**: സാമ്പത്തിക ബാധ്യതകളും തൊഴിൽ സമരവും പ്രതിസന്ധി തീർക്കുമ്പോൾ നാഥനുമില്ലാതെ ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ജില്ലാ വികസന കമ്മിഷണർ ഡി.ആർ. മേഘശ്രീയെ റജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറലായി നിയമിച്ചതോടെയാണു ആറളം ഫാമിനും മേധാവി ഇല്ലാതായത്.

## Article Content

**ഇരിട്ടി**: സാമ്പത്തിക ബാധ്യതകളും തൊഴിൽ സമരവും പ്രതിസന്ധി തീർക്കുമ്പോൾ നാഥനുമില്ലാതെ ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ജില്ലാ വികസന കമ്മിഷണർ ഡി.ആർ. മേഘശ്രീയെ റജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറലായി നിയമിച്ചതോടെയാണു ആറളം ഫാമിനും മേധാവി ഇല്ലാതായത്.

ജില്ലാ വികസന കമ്മീഷണർക്കു പകരം നിയമനം നടത്തുകയോ ആറളം ഫാം എംഡി ചുമതല മറ്റ് ആർക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ല. മുഴുവൻ സമയ ചുമതലയിൽ എംഡിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അധിക ചുമതല വഹിച്ചിരുന്ന എംഡിയും മാറിയത്. 7 മാസം ആയി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഫാമിൽ തൊഴിലാളികളും ജീവനക്കാരും സമരത്തിലാണ് സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിക്കാത്തതാണു ശമ്പളം മുടങ്ങാൻ കാരണം.ഫാമിന്റെ വരുമാനത്തിൽ നിന്ന് ശമ്പളം വിതരണം ചെയ്യണമെന്നാണു സർക്കാർ നിലപാട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115936/aralam-farm)