---
title: "ഫിഫ ലോകകപ്പ് ഫുട്ബോൾ - സുരക്ഷ ഒരുക്കിയവർക്ക് ആദരവുമായി ഖത്തർ"
english_title: "Qatar honor security fifa workdcup football "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115961/qatar-honor-security-fifa-workdcup-football"
published_at: "2023-05-20T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646872263b584_images_(14).jpeg"
keywords: []
---

# ഫിഫ ലോകകപ്പ് ഫുട്ബോൾ - സുരക്ഷ ഒരുക്കിയവർക്ക് ആദരവുമായി ഖത്തർ

> **Lead Summary:** ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി ഖത്തർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പ്രശംസിച്ചു.

## Article Content

ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി ഖത്തർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പ്രശംസിച്ചു.

ലോകകപ്പിന് മാസങ്ങൾക്കു മുമ്പു തന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സെക്യൂരിറ്റി ഓപറേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സുരക്ഷ തയാറെടുപ്പുകൾ നടത്തിയിരുന്നു.13ഓളം സൗഹൃദ രാജ്യങ്ങളുടെ സേനാ വിഭാഗങ്ങളുടെ സഹകരണവും പങ്കാളിത്തവും ഖത്തറിന്റെ ലോകകപ്പ് സുരക്ഷയിൽ നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഖത്തറിന്റെ സുരക്ഷാ സന്നാഹവും മികവും പ്രശംസിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115961/qatar-honor-security-fifa-workdcup-football)