---
title: "പേരാവൂര്‍ വ്യാപാരോത്സവം: ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു "
english_title: "Peravoor Trade Festival; Bumper prizes were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115989/peravoor-trade-festival-bumper-prizes-were-distributed"
published_at: "2023-05-20T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468908bd78f2_Screenshot_2023-05-20-14-43-34-18_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പേരാവൂര്‍ വ്യാപാരോത്സവം: ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **പേരാവൂര്‍**: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പേരാവൂര്‍ വ്യാപാരോത്സവ് 2023-ന്റെ ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സമ്മാന വിതരണ ചടങ്ങ് സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂര്‍**: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പേരാവൂര്‍ വ്യാപാരോത്സവ് 2023-ന്റെ ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സമ്മാന വിതരണ ചടങ്ങ് സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു.

ഒന്നാം സമ്മാനമായ മാരുതി കാറിനര്‍ഹനായ കെ.ആദിലിന് പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍ കാറിന്റെ താക്കോല്‍ കൈമാറി.രണ്ടാം സമ്മാനത്തിനര്‍ഹനായ വള്ളിപ്പറമ്പില്‍ അഭിന് യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യന്‍ റഫ്രിജറേറ്റര്‍ കൈമാറി.

മൂന്നാം സമ്മാനമായ വാഷിങ്ങ് മെഷീന്‍ രജിത അനിലിന് ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും, നാലാം സമ്മാനമായ എല്‍.ഇ.ഡി ടി.വി വയലമ്പ്രോന്‍ ഷിജുവിന് ജില്ലാ പഞ്ചായത്തംഗം വി.ഗീതയും കൈമാറി. പി.പി.വേണുഗോപാലന്‍,ടി.എഫ്.സെബാസ്റ്റ്യന്‍,ജൂബിലി ചാക്കോ,വി.ഗീത,യു.എം.സി പേരാവൂര്‍ യൂണിറ്റ് സെക്രട്ടറി ബേബി പാറക്കല്‍,വൈസ്.പ്രസിഡന്റ് മധു നന്ത്യത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115989/peravoor-trade-festival-bumper-prizes-were-distributed)