---
title: "പൂക്കോട് കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ നാലാം ബിരുദ ദാന ചടങ്ങ് നടന്നു "
english_title: "Pookode Kerala Veterinary and Animal Sciences"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115994/pookode-kerala-veterinary-and-animal-sciences"
published_at: "2023-05-20T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64689642cf4f0_Screenshot_2023-05-20-14-59-10-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പൂക്കോട് കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ നാലാം ബിരുദ ദാന ചടങ്ങ് നടന്നു 

> **Lead Summary:** രാജ്യത്ത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ വികസനമുണ്ടാകുമെന്നും ഗവർണർ പറഞ്ഞു. പൂക്കോട് കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ നാലാം ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

രാജ്യത്ത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ വികസനമുണ്ടാകുമെന്നും ഗവർണർ പറഞ്ഞു. പൂക്കോട് കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ നാലാം ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 16 ശതമാനം കുടുംബങ്ങളുടെ വരുമാനമാർഗ്ഗം മൃഗസംരംക്ഷണമാണ്. രാജ്യത്തെ തദ്ദേശിയ ഇനങ്ങളുടെ സംരക്ഷണത്തിനും ഈ മേഖലയുടെ വികസനത്തിനും വേണ്ടി രാഷ്ടീയ ഗോകുൽ മിഷൻ പ്രവർത്തിക്കുന്നുണ്ടന്നും മൃഗസംരക്ഷണ - സംരംഭക മേഖലയിൽ സ്ത്രീകളുടെ നേതൃത്വം വർദ്ധിച്ചിട്ടുണ്ടന്നും പറഞ്ഞ ഗവർണർ എന്ത് തരം അക്കാദമിക് യോഗ്യത നേടിയാലും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും പറഞ്ഞു. .

ദൈവത്തിൻ്റെ സ്വന്തം നാടാണ് കേരളമെങ്കിൽ ദൈവത്തിൻ്റെ സ്വന്തം വീടാണ് വയനാട് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ' .കേരളത്തിൽ മാത്രമല്ല രാജ്യത്തെ മനോഹര ഭൂപ്രദേശങ്ങളിലൊന്നിലാണ് വെറ്ററിനറി സർവ്വകലാശാല നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായി നവീകരിക്കപ്പെടുന്ന ശാസ്ത്രം പോലെ ശാസ്ത്ര വിദ്യാർത്ഥികളും നവീകരിക്കപ്പെടേണ്ടതുണ്ടതുണ്ടന്ന് ചടങ്ങിൽ സംബന്ധിച്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115994/pookode-kerala-veterinary-and-animal-sciences)