---
title: "മത്സ്യഫെഡിന്റെ ഫിഷ് മാർട്ട്സ്റ്റാൾ കൂത്തുപറമ്പിനടുത്ത പുറക്കളത്ത് പ്രവർത്തനമാരംഭിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116003/kuthuparamba"
published_at: "2023-05-20T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64689eac8a332_Screenshot_2023-05-20-15-47-26-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മത്സ്യഫെഡിന്റെ ഫിഷ് മാർട്ട്സ്റ്റാൾ കൂത്തുപറമ്പിനടുത്ത പുറക്കളത്ത് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** മത്സ്യഫെഡിന്റെ ഫിഷ് മാർട്ട്സ്റ്റാൾ കൂത്തുപറമ്പിനടുത്ത പുറക്കളത്ത് പ്രവർത്തനമാരംഭിച്ചു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു ഒരു നിയമസഭ നിയോജകമണ്ഡലത്തിൽ ഒരു ഫിഷ് മാർട്ട് എന്ന പദ്ധതി പ്രകാരമാണ് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പുറക്കളത്ത് ഫിഷ് മാർട്ട്സ്റ്റാൾ ആരംഭിക്കുന്നത്.

## Article Content

മത്സ്യഫെഡിന്റെ ഫിഷ് മാർട്ട്സ്റ്റാൾ കൂത്തുപറമ്പിനടുത്ത പുറക്കളത്ത് പ്രവർത്തനമാരംഭിച്ചു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു ഒരു നിയമസഭ നിയോജകമണ്ഡലത്തിൽ ഒരു ഫിഷ് മാർട്ട് എന്ന പദ്ധതി പ്രകാരമാണ് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പുറക്കളത്ത് ഫിഷ് മാർട്ട്സ്റ്റാൾ ആരംഭിക്കുന്നത്.

കോട്ടയം ഗ്രാമപഞ്ചായത്തിൽ കീഴിൽ പുറക്കളത്തുള്ള സേലം ജയിൽ രക്തസാക്ഷി സ്മാരക ബസ് സ്റ്റോപ്പിന് എതിർവശത്തായാണ് ഫിഷ് മാർട്ട് പ്രവർത്തന മാരംഭിച്ചിട്ടുള്ളത്. വൈവിധ്യങ്ങളായ മത്സ്യങ്ങളോടൊപ്പം ചെമ്മീൻ ചൂര ഓല കൂന്തൽ എന്നീ മത്സ്യങ്ങളുടെ അച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ഫ്രെയി മസാല, ചെമ്മീൻ ചമ്മന്തി പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ മൂല്യ വർധിത ഉൽപ്പന്നങ്ങളും വിവിധതരം മാംസവും വിപണന കേന്ദ്രത്തിൽ ലഭ്യമാകുന്നു.

വൈവിധ്യങ്ങളായ മത്സ്യ ഇനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മത്സ്യഫെഡ് ഫിഷ് മാർട്ടിന്റെ ലക്ഷ്യം. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ‌കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് എം ധർമ്മജ ആദ്യ വില്പന നടത്തി.വാർഡ് മെമ്പർ കെ സഞ്ജയൻ കെ ലിജിഷ, എംപി ദിലീപ്കുമാർ, പിജിഷ, ബി എ സജീവേന്ദ്രൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116003/kuthuparamba)