---
title: "കുടുംബശ്രീ ജില്ലാതല കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജ് മത്സരങ്ങൾ തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂളിൽ നടന്നു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116005/kuthuparamba"
published_at: "2023-05-20T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468a327e4573_Screenshot_2023-05-20-16-04-37-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാതല കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജ് മത്സരങ്ങൾ തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂളിൽ നടന്നു

> **Lead Summary:** **കൂത്തുപറമ്പ**: കുടുംബശ്രീ ജില്ലാതല കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജ് മത്സരങ്ങൾ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂളിൽ നടന്നു. കെ. പി മോഹനൻ എം എൽ. എ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളിൽ ആയാണ് കുടുംബശ്രീ ജില്ലാതല കലോത്സവം കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂളിൽ നടന്നത്.

## Article Content

**കൂത്തുപറമ്പ**: കുടുംബശ്രീ ജില്ലാതല കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജ് മത്സരങ്ങൾ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂളിൽ നടന്നു. കെ. പി മോഹനൻ എം എൽ. എ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളിൽ ആയാണ് കുടുംബശ്രീ ജില്ലാതല കലോത്സവം കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂളിൽ നടന്നത്.

അരങ്ങ് 2023 എന്ന പേരിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ലളിതഗാനം മാപ്പിളപ്പാട്ട്, കവിത പാരായണം, സംഘഗാനം, നാടകം കഥാപ്രസംഗം മോണോ ആക്ട്, ശിങ്കാരിമേളം തുടങ്ങിയ 66 ഓളം ഇനങ്ങളിലായാണ് മത്സരം. ആയിരത്തോളം കലാകാരികളാണ് മാറ്റുരയ്ക്കുന്നത്.

കെ പി മോഹനൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. ഡോക്ടർ സുമിത എസ് നായർ മുഖ്യാതിഥിയായി.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോക്ടർ എം സുർജിത്ത്, ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ എൻ വി ഷിനിജ, സി രാജീവൻ,കെ ലത, കൂത്തുപറമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ എം ബി ശ്രീജ, കെ വി രജീഷ്, കെ വിനോദൻ പി ഷൈജ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116005/kuthuparamba)