---
title: "പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം"
english_title: "Parassinikadave "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116010/parassinikadave"
published_at: "2023-05-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468a6bd4a1c2_Screenshot_2023-05-20-16-19-12-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം

> **Lead Summary:** **പറശ്ശിനിക്കടവ്**: സ്നേക്ക് പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം.ജാക്ക് റോസ് എമുകളുടെ മൂന്ന് കുഞ്ഞുങ്ങളും മലർ എന്ന തൊപ്പി കുരങ്ങിന്റെ കുട്ടി കുരങ്ങുമാണ് പാർക്കിലെ പുതുമുഖങ്ങൾ വ്യത്യാസ്ത ഇനങ്ങളിലുള്ള പാമ്പുകൾ മാത്രമല്ല മുതല, മയിൽ, കാട്ടുപൂച്ച, മുളളൻപന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു തുടങ്ങി നിരവധി ജീവികളാണ് പാർക്കിലുള്ളത്.

## Article Content

**പറശ്ശിനിക്കടവ്**: സ്നേക്ക് പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം.ജാക്ക് റോസ് എമുകളുടെ മൂന്ന് കുഞ്ഞുങ്ങളും മലർ എന്ന തൊപ്പി കുരങ്ങിന്റെ കുട്ടി കുരങ്ങുമാണ് പാർക്കിലെ പുതുമുഖങ്ങൾ വ്യത്യാസ്ത ഇനങ്ങളിലുള്ള പാമ്പുകൾ മാത്രമല്ല മുതല, മയിൽ, കാട്ടുപൂച്ച, മുളളൻപന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു തുടങ്ങി നിരവധി ജീവികളാണ് പാർക്കിലുള്ളത്.

ഇപ്പോൾ അവരുടെ കൂട്ടത്തിൽ പുതിയ അന്തേവാസികൾ കൂടി എത്തിയിരിക്കുകയാണ്. റാൻ, ഇവ, നോവ എന്നീ മൂന്ന് എമു കുഞ്ഞുങ്ങളും കേശു എന്ന തൊപ്പി കുരങ്ങുമാണ് പുതിയ അന്തേവാസികൾ. ജാക്ക് റോസ് ഇന്നീ എമുകളുടെ മുട്ടവിരിഞ്ഞു ഉണ്ടായതാണ് റാൻ, ഇവ, നോവ എന്നീ കുഞ്ഞുഎമുകൾ. ഒട്ടകപക്ഷികളെപ്പോലെ തന്നെ എമുവിനും പറക്കാൻ കഴിയില്ല.

അടയിരുന്ന് മുട്ടകൾ വിരിയിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ആൺ പക്ഷികളാണ്.52 ദിവസം ജാക്ക് അടയിരുന്നാണ് ഇപ്പോൾ കുഞ്ഞുങ്ങൾ വിരിഞ്ഞത്. കടും പച്ച നിറത്തിലുള്ള എമു മുട്ടകൾക്ക് 500 മുതൽ 800 ഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. പാർക്കിലെ മലർ എന്ന തൊപ്പി കുരങ്ങന്റെ കുഞ്ഞാണ് കേശു.കുഞ്ഞ് കേശുവിനെ കളിപ്പിക്കാനും താലോലിക്കുവാനുമായി മറ്റു കുരങ്ങളും ഒപ്പമുണ്ട്. കുട്ടികൾക്കായുള്ള സൂ അംബാസഡർ ട്രെയിനിങ് ഈ മാസം അവസാനം പാർക്കിൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116010/parassinikadave)