---
title: "മാറാട് കലാപം;  ഒ​ളി​വി​ൽ ​പോ​യ ര​ണ്ട് പ്ര​തി​ക​ൾ​ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ"
english_title: "The court found the two fugitives guilty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11603/the-court-found-the-two-fugitives-guilty"
published_at: "2021-11-19T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61974c473dfd3_images (12).jpeg"
keywords: []
---

# മാറാട് കലാപം;  ഒ​ളി​വി​ൽ ​പോ​യ ര​ണ്ട് പ്ര​തി​ക​ൾ​ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

> **Lead Summary:** കോ​ഴി​ക്കോ​ട്: മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഒ​ളി​വി​ൽ ​പോ​യ ര​ണ്ട് പ്ര​തി​ക​ൾ​ കുറ്റക്കാരെന്ന് കോടതി. 95ാം പ്ര​തി ക​ട​ലു​ണ്ടി ന​ഗ​രം ആ​ന​ങ്ങാ​ടി കു​ട്ടി​ച്ച​ന്‍റെപു​ര​യി​ൽ കോ​യ​മോ​ൻ എ​ന്ന ഹൈേ​ദ്രാ​സ്​ കു​ട്ടി , 148ാം പ്ര​തി മാ​റാ​ട് ക​ല്ലു​വെ​ച്ച വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വരെയാണ്​ മാ​റാ​ട്​ പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്ജ് അം​ബി​കയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും.

## Article Content

കോ​ഴി​ക്കോ​ട്: മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഒ​ളി​വി​ൽ ​പോ​യ ര​ണ്ട് പ്ര​തി​ക​ൾ​ കുറ്റക്കാരെന്ന് കോടതി. 95ാം പ്ര​തി ക​ട​ലു​ണ്ടി ന​ഗ​രം ആ​ന​ങ്ങാ​ടി കു​ട്ടി​ച്ച​ന്‍റെപു​ര​യി​ൽ കോ​യ​മോ​ൻ എ​ന്ന ഹൈേ​ദ്രാ​സ്​ കു​ട്ടി , 148ാം പ്ര​തി മാ​റാ​ട് ക​ല്ലു​വെ​ച്ച വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വരെയാണ്​ മാ​റാ​ട്​ പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്ജ് അം​ബി​കയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും.

2003 മേ​യ് ര​ണ്ടി​ന് അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് കൊ​ല ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. കോ​യ​മോ​ൻ നാ​ട​ൻ ബോം​ബു​ണ്ടാ​ക്കു​ന്ന​തി​ലും നി​സാ​മു​ദ്ദീ​ൻ കൊ​ല​യി​ൽ പ​ങ്കെ​ടു​ത്ത​താ​യും ഇ​രു​വ​രും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യു​മാ​ണ് കേ​സ്. കോ​യ​മോ​ൻ 2011 ജ​നു​വ​രി 23ന് ​സൗ​ത്ത് ബീ​ച്ചി​ലും നി​സാ​മു​ദ്ദീ​ൻ 2010 ഒ​ക്ടോ​ബ​ർ 15ന്​ ​നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.

സ്​​​പെഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ആ​ർ.​ ആ​ന​ന്ദാ​ണ്​ പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി ഹാ​ജ​രാ​യ​ത്. ഒ​മ്പ​തു​പേ​ർ മ​രി​ച്ച കേ​സി​ൽ മൊ​ത്തം 148 പേ​രെ​യാ​ണ് പ്ര​തി​ക​ളാ​ക്കി​യ​ത്. വി​ചാ​ര​ണ നേ​രി​ട്ട 139 പേ​രി​ൽ 63 പ്ര​തി​ക​ളെ​യാ​ണ് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11603/the-court-found-the-two-fugitives-guilty)